മലപ്പുറം: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് കൈവശം വച്ചിട്ടുള്ളവര്‍ക്ക് പിഴയില്ലാതെയും മറ്റു ശിക്ഷാ നടപടികള്‍ ഇല്ലാതെയും കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അവസരം ഇന്ന് അവസാനിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജൂലൈ 15ന് ശേഷം പിഴ, ശിക്ഷാ നടപടികള്‍ എന്നിവയില്‍ ഇളവില്ല. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ വിവരം അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അറിയിച്ച്‌ കാര്‍ഡ് പൊതു വിഭാഗത്തിലേക്ക് മാറ്റണം. താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ടോ,ഫോണ്‍ വഴിയോ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടേയോ, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടേയോ ഔദ്യോഗിക ഫോണ്‍ നമ്ബറിലോ നേരിട്ടോ ഇ മെയില്‍ വഴിയോ അറിയിക്കാം.ഫോണ്‍ നമ്ബറുകള്‍ civilsupplieskerala.gov.in ല്‍ ലഭിക്കും.