സ്വന്തം ലേഖകൻ

കോട്ടയം: മികച്ച അദ്ധ്യാപനത്തിലൂടെ മാതൃകയായി സംസ്ഥാന സർക്കാരിന്റെ മാതൃകാ അദ്ധ്യാപകനുള്ള പുരസ്‌കാരം നേടിയ പാമ്പാടി വെള്ളൂർ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ രതീഷ് ജെ.ബാബുവിനെ എൻ.സി.പി ആദരിച്ചു. സ്‌കൂളിലെ വിജയ ശതമാനം 29 ൽ നിന്നും 91 ആയി ഉയർത്തിയ മികവിനാണ് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്.
എൻ.സി.പി ജില്ലാ പ്രസിഡന്റ് എസ്.ഡി സുരേഷ് ബാബു ഇദ്ദേഹത്തെ വീട്ടിലെത്തി ഷോൾ അണിയിച്ച് ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, അഡ്വ.ജിതേഷ് ബാബു, കുടുംബാംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക