ചണ്ഡീഗഢ്: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച ശേഷം വിഷം കൊടുത്തു കൊലപ്പെടുത്തി. പതിനാലും പതിനാറും വയസുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം. കുട്ടികളുടെ മാതാവിനെ ബന്ദിയാക്കിയ ശേഷമായിരുന്നു അക്രമം.

സംഭവത്തില്‍ നാല് പേരെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെല്ലാം 22നും 25നും ഇടയില്‍ പ്രായമുള്ളവരാണ്. കുടിയേറ്റ തൊഴിലാളികളായ ഇവര്‍ പെണ്‍കുട്ടികളുടെ വീടിനടുത്തുള്ള ഒരു വാടക മുറിയിലായിരുന്നു താമസിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അമ്മയ്‌ക്കൊപ്പമായിരുന്നു പെണ്‍കുട്ടികള്‍ കഴിഞ്ഞിരുന്നത്. വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു. ശേഷം വിഷം നല്‍കി. മക്കളെ പാമ്പ് കടിച്ചതാണെന്ന് പൊലീസിനോട് പറയാന്‍ അമ്മയെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

മക്കള്‍ പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് പൊലീസിന് മൊഴി നല്‍കിയെങ്കിലും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനത്തിനിരയായതായും, വിഷം ഉള്ളില്‍ച്ചെന്നതായും വ്യക്തമായി. വീണ്ടും അമ്മയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യം പുറത്തറിയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക