സ്വന്തം ലേഖകൻ

കോട്ടയം : വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു കുട്ടികളെ പീഡനത്തിനിരയാകുന്നതിനെതിരെയും ഇടതു സർക്കാരിൻറെ അധോലോക ഭരണത്തിനെതിരെയും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപ്പന്തം പ്രതിഷേധം സംഘടിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഗാന്ധി സ്ക്വയറിൽ പകൽ പന്തം തെളിയിച്ചാണ് പ്രവർത്തകർ സമരത്തിൽ പങ്കെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാകേന്ദ്രങ്ങളിൽ ആയിരുന്നു പ്രതിഷേധ പരിപാടി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചിൻ്റു കുര്യൻ ജോയ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. അഡ്വ.ടോം കോര അഞ്ചേരിൽ , സിജോ ജോസഫ്, അജീഷ് വടവാതൂർ, രാഹുൽ മറിയപ്പള്ളി , അനൂപ് അബൂബക്കർ, അബു താഹിർ, വിഷ്ണു ചെമ്മണ്ടവള്ളി , സക്കീർ ചങ്ങമ്പള്ളി എന്നിവർ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക