ന്യൂഡൽഹി:സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രജ്യാസഭാ എംപിയുമായ രഞ്ജന്‍ ഗോഗോയ് അസം നിയമസഭയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗോഗോയാണ് ഇക്കാര്യം വെളുപ്പെടുത്തിയത്.

രഞ്ജൻ ഗോഗോയി ബിജെപി യുടെ മുഖ്യമന്ത്രി  സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ രഞ്ജന്‍ ഗോഗോയിയുടെ പേരും ഉണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും മുന്‍മുഖ്യമന്ത്രി കൂടിയായ തരുണ്‍ ഗോഗോയ് പറഞ്ഞു.

‘ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസിന് രാജ്യസഭയിലേക്ക് പോകാന്‍ മടിയില്ലെങ്കില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനും അദ്ദേഹം സമ്മതിച്ചേക്കാം. ഇതെല്ലാം രാഷ്ട്രീയമാണ്. അയോധ്യ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ രഞ്ജന്‍ ഗോഗോയ് പ്രഖ്യാപിച്ച വിധിയില്‍ ബിജെപി നേതൃത്വം സന്തുഷ്ടരാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ആദ്യ പടിയായിരുന്നു രാജ്യസഭാ നോമിനേഷന്‍’, തരുണ്‍ ഗോഗോയ് പറഞ്ഞു.

 

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2