തിരുവനന്തപുരം:  കഴിഞ്ഞ ആറ് മാസമായി മാസ്ക്ക് നമ്മുക്ക് ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ കോവിഡിനൊപ്പം മഴ കൂടി ശക്തമായതോടെ മാസ്ക്ക് ധരിക്കുന്നതിലും വേണം ഒരു ശ്രദ്ധ.അല്ലങ്കിൽ ഏഴയലത്ത് കൂടി കടന്ന് പോകുന്ന രോഗങ്ങൾ വരെ കടന്ന് പിടിക്കുമെന്ന് ഉറപ്പ്. ജാഗ്രതയോടെ എങ്ങനെ മാസ്ക്ക് ഉപയോഗിക്കാം.

നനവുള്ള മാസ്ക്ക്

നനഞ്ഞ മാസ്‌ക് ധരിക്കരുത് അത് കൂടുതൽ വൈറൽ പനികൾക്കും പിന്നിട്ട് കൊറോണ വൈറസിനും കാരണമായേക്കാം.

ഇടയ്ക്ക് ഇടയ്ക്ക് മാറ്റി ഉപയോഗിക്കാൻ പുറത്തുപോകുമ്പോൾ ഒന്നിലേറെ മാസ്‌ക് കൈയിൽ കരുതുക.നനഞ്ഞ മാസ്‌ക് കവറിൽ സൂക്ഷിച്ചുവയ്‌ക്കുക. തുണി മാസ്‌കുകൾ  സോപ്പുപയോഗിച്ചു കഴുകി പരമാവധി വെയിലത്തുണക്കി ഇസ്തിരിയിട്ട്‌ ഉപയോഗിക്കാം.

ഉപയോഗിച്ച മാസ്‌ക് വലിച്ചെറിയരുത്

ഉപയോഗശൂന്യമായ മാസ്‌ക് മാലിന്യനിർമാർജനത്തിന്റെ ഭാഗമായി കത്തിച്ചു കളയണം.വഴിയരുകിലും പൊതു സ്ഥലങ്ങളിലും വലിച്ചെറിയാതെ പ്രത്യേകം ശ്രദ്ധിക്കുക. 

വസ്ത്രധാരണം.

നനഞ്ഞ മഴക്കോട്ട് പ്രത്യേകമായി ഉണങ്ങാനിടുക. നനഞ്ഞ വസ്ത്രങ്ങളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ അവ ധരിക്കരുത്.  ഇറുകിക്കിടക്കുന്ന ആഭരണങ്ങൾ/ വസ്തുക്കൾ/ വസ്ത്രങ്ങൾ ഇവ ധരിക്കരുത്‌. അണുബാധയ്ക്ക് സാധ്യത കൂട്ടും.

 

സാനിറ്റൈസറിന്റെ ഉപയോഗം.

 

നമ്മൾ സാനിറ്റൈസർ ഉപയോഗിക്കുന്നതിനോടൊപ്പം മൊബൈൽ ഫോണുകൾ, ഐഡി കാർഡുകൾ, പേഴ്സുകൾ തുടങ്ങിയവ ഇടയ്ക്കിടയ്‌ക്ക്‌ സാനിറ്റൈസർ ഉപയോഗിച്ച്‌ അണുവിമുക്തമാക്കണം. കഴിയുന്നതും ഡിജിറ്റൽ പണമിടപാടുകൾ നടത്തുക.

രോഗ ലക്ഷണം

പനിയോ ജലദോഷ രോഗലക്ഷണങ്ങളോ കണ്ടാൽ ഇ -സഞ്ജീവനി ഓൺലൈൻ ടെലി-മെഡിസിൻ പ്ലാറ്റ്ഫോമിനെ ആശ്രയിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ തുടരണം. രോഗശമനമില്ലെങ്കിൽ അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളിലെത്തണം. പോകുമ്പോൾ കഴിയുന്നതും രോഗിമാത്രം പ്രത്യകം ശ്രദ്ധിക്കണം.

 കമ്മ്യൂണിക്കേഷൻ.

കണ്ടെയ്ൻമെന്റ്‌ സോണുകളിലുള്ളവർ രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യപ്രവർത്തകർ/ ദിശ/ ജില്ലാ കൺട്രോൾ റൂമുമായി ഫോണിൽ ബന്ധപ്പെടണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2