ചെന്നൈ: ഇന്ത്യയിലെ ബ്രഹ്മാണ്ഡ സിനിമായായ ബാഹുബലിയിലെ വില്ലന്‍ വേഷത്തിലൂടെ പ്രശസ്തനായ താരമാണ് റാണ ദഗ്ഗുബാട്ടി.വില്ലനായിരുന്നു എങ്കിലും പിന്നിട് വലിയ പ്രക്ഷക പ്രീതി നേടിയ നടനാണ് റാണ.ഇപ്പോള്‍ തന്റെ വിവാഹ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് റാണ. ഓഗസ്റ്റ് 8നാണ് മിഹീഖ ബജാജുമൊത്തുള്ള വിവാഹം. നേരത്തേ ‘അവള്‍ യെസ് മൂളി’ എന്ന കാപ്ഷനോടെ കാമുകി മിഹീഖ ബജാജിനൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചതോടെയാണ് താരം വിവാഹത്തിന് ഒരുങ്ങുന്നത് പുറത്തായത്. തുടര്‍ന്ന് ലോക്ക്ഡൗണ്‍ കാലയളവില്‍ തന്നെ വിവാഹ നിശ്ചയം നടന്നു. ഇപ്പോള്‍ ഇന്ത്യാ ടുഡേയുടെ ഇ-മൈന്‍ഡ്സ് റോക്ക്സിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തീയതി താരം പുറത്തുവിട്ടത്.
ഡ്യൂ ഡ്രോപ് ഡിസൈന്‍ സ്റ്റുഡിയോ എന്ന ഡിസൈന്‍ സ്ഥാപനം നടത്തുകയാണ്
മിഹീഖ. റാണയുടെ വീടിന്റെ മൂന്നു കിലോമീറ്റര്‍ മാത്രമാണ് മിഹിഖയുടെ വീട്. ജീവിതത്തിലെ മഹത്തായ മുഹൂര്‍ത്തമായി വിവാഹത്തെ കാണുന്നുവെന്നും റാണ പറയുന്നു. ‘ഹാഥി മേരേ സാഥി’ എന്ന പേരിലും തമിഴില്‍ കാടന്‍ എന്ന പേരിലുമുള്ള ചിത്രം, തെലുങ്കില്‍ വിരാടപര്‍വം എന്നിവയാണ് റാണയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍. മലയാളത്തില്‍. വിഎം വിനു പ്രഖ്യാപിച്ചിട്ടുള്ള ‘അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ’ എന്ന ചരിത്ര സിനിമയിലും റാണയാണ് നായകന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2