പാലക്കാട്: പാലക്കാട്ടെ റസ്റ്റാറന്‍റില്‍ രമ്യ ഹരിദാസ് എം.പിയും, മുന്‍ എം.എല്‍.എ വി.ടി. ബല്‍റാമും റിയാസ് മുക്കോളിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവത്തിലെ വിവാദം ചൂട് പിടിച്ചിരിക്കുകയാണ്. സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും അടക്കം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലെന്നിരിക്കെ, ഇവര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഇത് ചോദ്യം ചെയ്തവരെ രമ്യ ഹരിദാസിന്‍റെ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ പാളയം പ്രദീപ് ഭീഷണിപ്പെടുത്തുന്നതും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.എന്നാല്‍ പിന്നീടുള്ള പ്രതികരണത്തില്‍ രമ്യ പറഞ്ഞത് തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനാലാണ് തന്റെ കൂടെയുള്ളവര്‍ യുവാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നാണ്. ഇത് പച്ചക്കള്ളമാണെന്ന് വീഡിയോയില്‍ തന്നെ തെളിഞ്ഞിട്ടുണ്ട്.അതേസമയം, രമ്യയും ബല്‍റാമും സംഘവും കഴിക്കാന്‍ കയറിയ ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തു. ലോക്ക്ഡൗണ്‍ ലംഘനത്തിനാണ് പാലക്കാട് കസബ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക