മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡുമായുള്ള 16 വർഷത്തെ ബന്ധം അവസാനിപ്പിച്ച് പ്രതിരോധ താരം സെർജിയോ റാമോസ്. ഈമാസം കരാർ അവസാനിക്കാനിരിക്കെയാണ് താരത്തിന്റെ നീക്കം. റാമോസുമായി കരാർ പുതുക്കുന്നില്ലെന്ന് ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്നാണ് വാർത്തകൾ.

2005ലാണ് റാമോസ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ എത്തുന്നത്. നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അഞ്ച് ലാ ലീഗ കിരീടങ്ങളും ഉൾപ്പെടെ നിരവധി ട്രോഫികൾ റാമോസ് നേടിയിട്ടുണ്ട്. റയലിനെ നയിച്ച മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായാണ് റാമോസ് പടിയിറങ്ങുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

പി എസ് ജി, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി,ചെൽസി ക്ലബ്ബുകൾ താരത്തിനായി ചർച്ച തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.