അലത്തൂര്‍: ഹോട്ടലില്‍ തന്നെ അപമാനിച്ച രമ്യ ഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പരാതിക്കാരനായ സനൂഫ്. തന്റെ ഫോണ്‍ തട്ടിപ്പറിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതും രമ്യ ഹരിദാസായിരുന്നെന്ന് യുവാവ് ആരോപിക്കുന്നു.

രമ്യ ഹരിദാസിനെതിരെ മൊഴി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും, മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സനൂഫ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. താനും സുഹൃത്തും എംപിയെ തൊട്ടിട്ട് പോലുമില്ലെന്നും,അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group


കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ എംപിയേയും സംഘത്തെയും ചോദ്യം ചെയ്തപ്പോള്‍ അവര്‍ തന്നെ മര്‍ദിച്ചുവെന്നാണ് യുവാവിന്റെ പരാതി.സംഭവത്തില്‍ വിടി ബല്‍റാം ഉള്‍പ്പടെയുള്ള ആറ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക