തിരുവനന്തപുരം: കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ദീര്‍ഘ വീക്ഷണമില്ലായ്മയും, കെടുകാര്യസ്ഥതയുമാണ് കൊവിഡ് വ്യാപനം രൂക്ഷമാക്കിയതെന്നും, അധികൃതരുടെ പിടിപ്പ് കേടു കാരണം ജീവിതത്തിന്റെ സമസ്ത മേഖലയും കടുത്ത പ്രതിസന്ധിയിലായെന്നും രമേശ് ചെന്നിത്തല എം.എല്‍.എ. കൊവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധി പോലും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ബാധിച്ച്‌ ഗൃഹനാഥന്‍മാര്‍ മരണപ്പെട്ട കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് രാജീവ് യൂത്ത് ഫൗണ്ടേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യവേയാണ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക