തിരുവനന്തപുരം:മുഖ്യ മന്ത്രിക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ചരിത്രത്തില്‍ ഒരു മുഖ്യ മന്ത്രിയുടെയും ഓഫീസ് രാജ്യ ദ്രോഹ കുറ്റത്തിന്റെ ഭാഗമായിട്ടില്ലന്നും ചെന്നിത്തല കുറ്റപ്പെടുത്തി.ഇപ്പോള്‍ അഴിമതിയുടെയും ധൂര്‍ത്തിന്റെയും കൂടാരമായി സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മാറിയെന്നും ഇപ്പോള്‍ നടക്കുന്ന അഴിമതികള്‍ക്ക് എല്ലാം തന്നെ
മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമാണെന്നും ചെന്നിത്തല പറഞ്ഞു. ബന്ധുനിയമനം, ബ്രൂവറി ഡിസ്റ്റിലറി അഴിമതി, മാര്‍ക്ക് ദാനം, ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി, പോലീസിലെ അഴിമിതികള്‍ ഇവയെല്ലാം യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളാണ്. ഇതില്‍ മാര്‍ക്ക് ദാനം ഒഴിച്ചുള്ളതെല്ലാം മുഖ്യമന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ടതാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ അറിയില്ല, അല്ലെങ്കില്‍ അതിനുള്ള കഴിവില്ല എന്ന് തെളിഞ്ഞതാണ് പോലീസ് ഹെഡക്വാര്‍ട്ടേഴ്സിലെ അഴിമതി.
സെക്രട്ടേറിയേറ്റില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് ബാക്ക് ഓഫീസ് സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്തെങ്കില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഗാലക്സിയോണ്‍ എന്ന കമ്പനി ഫ്രണ്ട്ഓഫീസ് തുടങ്ങി.ഏറ്റവും കൂടുതല്‍ അഴിമതി നടന്നിട്ടുള്ളത് ഐ ടി വകുപ്പിലാണന്നും
സംസ്ഥാനത്ത് നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജാണ എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് കാലത്തേക്കാള്‍ ഇരട്ടിയും വഴിവിട്ട നിലയിലുമുള്ള കണ്‍സള്‍ട്ടന്‍സിയാണ് ഈ സര്‍ക്കാരിന്റെ കാലത്തുള്ളത്. ഈ സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ കണ്‍സള്‍ട്ടന്‍സികള്‍ നടത്തി അതിന്റെ മറവിന്‍ നിയമനങ്ങള്‍ നടത്തുകയും അഴിമതി നടത്തുകയും ചെയ്തത്. ശൂബരിമല വിമാനത്താവളത്തിന് വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് മുന്‍പ് ലൂയിസ് ബര്‍ഗര്‍ എന്ന കമ്പനിയെ കണ്‍സള്‍ട്ടന്റായി തീരുമാനിച്ചന്നും ആ കമ്പനി ധാരാളം അഴിമതി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും ചെന്നിത്തല ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2