തിരുവനന്തപുരം: കെപിസിസി അച്ചടക്ക നടപടിയിലെ ഇരട്ടനീതിയില്‍ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല. ഏകപക്ഷീയമായ നടപടികള്‍ ജനം വിലയിരുത്തട്ടയെന്ന് ചെന്നിത്തല പ്രതികരിച്ചു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടരി താരിഖ് അന്‍വര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കാണിച്ച്‌ ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങുകയാണ് എ, ഐ ഗ്രൂപ്പുകള്‍.

ഡിസിസി പട്ടികക്ക് പിന്നാലെ ഉയര്‍ന്ന കൂട്ടക്കലാപത്തിലെ അച്ചടക്കനടപടിയും ഏകപക്ഷീയമാണെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. കെ സി വേണുഗോപാലിനെ വിമര്‍ശിച്ച പി എസ് പ്രശാന്തിനെ അതിവേഗം പുറത്താക്കി. ശിവദാസന്‍ നായര്‍ക്കും കെ പി അനില്‍കുമാറിനും സസ്പെന്‍ഷനും. എന്നാല്‍ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും രൂക്ഷമായി വിമര്‍ശിച്ച രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ല. സംസ്ഥാന നേതൃത്വത്തിനൊപ്പം നില്‍ക്കുന്നവര്‍ക്ക് സംരക്ഷണമെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും ആക്ഷേപം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പരസ്യവിമര്‍ശനം അവസാനിപ്പിച്ച എ, ഐ ഗ്രൂപ്പുകള്‍ പരാതിയുമായി ഹൈക്കമാന്‍ഡിനെയും സമീപിക്കാനൊരുങ്ങുന്നു. സംസ്ഥാനത്തിന്‍്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സംസ്ഥാന നേതൃത്വത്തിനൊപ്പം ചേര്‍ന്ന് എകപക്ഷീയമായി പെരുമാറുന്നുവെന്നാണ് പരാതി.പ്രശ്നപരിഹാരം നീളുമ്ബോഴും കെപിസിസി പുനസംഘടനാ നടപടികളിലേക്ക് നീങ്ങുകയാണ് സംസ്ഥാന നേതൃത്വം. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായും കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും പുനഃസംഘടനാ ഭാഗമായി ചര്‍ച്ച നടത്തിയാകും മുന്നോട്ട് പോകുക. പക്ഷെ പേരുകള്‍ നിര്‍ദ്ദേശിക്കുന്നതടക്കമുള്ള സഹകരണത്തില്‍ ആലോചിച്ചാകും ഗ്രൂപ്പുകളുടെ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക