കോഴിക്കോട്: രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം ഉണ്ടായി. ബൈപാസില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍‌ മരിച്ചു.

കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്. ജീപ്പ് യാത്രക്കാരായിരുന്നു ഇവര്‍. പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്. ചേളാരിക്ക് പോവുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോവുകയായിരുന്ന താര്‍ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group