മലയാള സിനിമയിലെ മസിൽമാൻമ്മാരുടെ ഇടയിൽ പ്രധാനികളാണ്  പൃഥ്വിരാജും ടൊവിനോ തോമസും. മുൻപ് ക്വാറന്റയിന് ഇടയിൽ പൃഥ്വി പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രം ഏറെ ചര്‍ച്ചചെയ്യപ്പിട്ടിരുന്നു. അതുപോലെ ടൊവിനോയും തന്റെ പിതാവിനോടൊപ്പമുള്ള വർക്കൗട്ട് ഫോട്ടോ പങ്ക് വച്ചിരുന്നു ഇതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.  ഇപ്പോഴിതാ ഇവര്‍ രണ്ടു പേരുടെയും വര്‍ക്കൗട്ട് സംഭാഷണങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാവുന്നത്.

രണ്ട് ദിവസം മുന്‍പ് പൃഥ്വി പങ്കുവെച്ച ഒരു വര്‍ക്കൗട്ട് ചിത്രമാണ് സംഭാഷണത്തിന് തുടക്കം കുറിച്ചത്. ഡയറ്റിംഗ് അവസാനിപ്പിച്ച് വ്യായാമവും ഭക്ഷണവും പരിശീലനവും വീണ്ടും ആരംഭിക്കുമ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. അല്‍പ്പം തടിച്ച് മസില്‍ പെരുപ്പിച്ച് നില്‍ക്കുന്ന ചിത്രമാണ് പൃഥ്വിയുടേത്. പൃഥ്വിയുടെ ഈ ചിത്രത്തിന് ‘അമ്പോ… പൊളി ‘ എന്ന് അഭിനന്ദിക്കാനും ടൊവിനോ മറന്നില്ല.

ടൊവിനോയുടെ ഈ കമന്റിന് പൃഥ്വിയുടെ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തത്. ‘വരൂ.. നമ്മുക്ക് ഒരുമിച്ച് ജിമ്മാം… അപ്പനേം കൂട്ടിക്കോ’ എന്നായിരുന്നു പൃഥ്വിയുടെ കമന്റ്. എന്തായാലും ഇരുവരുടെയും സംഭാഷണം സോഷ്യൽ മീഡിയയിൽ ഒരു പാട് വൈറലായിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2