തിരുവനന്തപുരം: കെ സുധാകരന്‍ കോളജ് രാഷട്രീയ അനുഭവം പങ്കുവച്ചതില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്നായിരുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി. കെ.സുധാകരനല്ല, മുഖ്യമന്ത്രിയാണ് വലയില്‍ വീണത് എന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കെപിസിസി പ്രസിഡന്‍റിനെ അപമാനിക്കാന്‍ മാത്രം എന്താണിത്ര പ്രകോപനം എന്ന് മനസ്സിലാകുന്നില്ല. കെ സുധാകരനെ ഒറ്റപ്പെടുത്തി രാഷ്ട്രീയമായി വകവരുത്താനാണ് പിണറായിയുടെ നീക്കം, രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയെ അക്രമിച്ച പോലെ സുധാകരനെയും വളഞ്ഞിട്ട് അക്രമിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രതിരോധം കോൺഗ്രസ് തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയൻ സ്വയം ചെറുതാവുകയാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.

അതേസമയം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു കെ വി തോമസ് പ്രതികരിച്ചത്. മുഖ്യമന്ത്രി ബ്രണ്ണന്‍ കോളേജില്‍ പഠിച്ച കാലമല്ല ഇത്. സി പി എം നേതാവല്ല ഭരണാധികാരി ആയിരുന്ന് ഇങ്ങനെ സംസാരിക്കാമോ പിണറായി വിജയനും സിപിഎമ്മും ആലോചിക്കണമെന്നും കെ വി തോമസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക