വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസ് ശിക്ഷ അനുഭവിച്ചു കൊണ്ടിരുന്ന പ്രതി നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിന് ഇന്നലെ രാത്രി മറ്റൊരു തടവുകാരിയുമായി വഴക്കുണ്ടാക്കുകയും ഇക്കാര്യം തടവുകാരി ജയിലറെ അറിയിച്ചതിന് പിന്നാലെ നളിനി ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ 29 വര്‍ഷമായി തടവിലാണ് ഇവര്‍. ഇത്രയും വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രവൃത്തിക്ക് മുതിര്‍ന്നതെന്നും എന്താണ് കാരണമെന്ന് അന്വേഷിക്കണമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2