രാജീവ്ജിയുടെ 76 -ാം ജന്മദിനം യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ദേശീയ പുനരർപ്പണ ദിനമായി ആചരിച്ചു.ഇതിന്റെ ഭാഗമായി നടത്തിയ അനുസ്മരണ സമ്മേളനം ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.ജോണി ജോസഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ബിബിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം  യൂത്ത് കോൺഗ്രസ്സ്  ജില്ലാ സെക്രട്ടറി അനീഷാ ലിബിൻ ,റോയി ജോർജ്,  ഇട്ടി അലക്സ്, നിഷാന്ത് ജേക്കബ്, രാജേഷ് ചോഴിയക്കാട്, മനുഭാസ്കർ എന്നിവർ പ്രസംഗിച്ചു.

തിരുവാർപ്പ്: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിന അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.മണ്ഡലം പ്രസിഡൻ്റ് സോണി മണിയാംകേരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റൂബി ചാക്കോ ഉദ്ഘാടന ചെയ്ത അനുസ്മരണ യോഗത്തിൽ ലിജോ പാറെക്കുന്നുംപുറം, രാഷ്മോൻ ഓത്തറ്റിൽ എന്നിവർ പ്രസംഗിച്ചു.

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2