കോട്ടയം :കഴിഞ്ഞ മൂന്ന് വർഷമായി കേരളത്തിൽ മഴ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. എന്നാൽ വെള്ളപൊക്കത്തോട് ഒപ്പം തന്നെ നമ്മൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് മഴയത്ത് ഉള്ള വാഹനമോടിക്കാൽ. കാരണം നമ്മളിൽ പലരും വാഹനങ്ങൾ ഉപയോഗിക്കുന്നത് അത്യാവശ്യങ്ങൾക്ക് വേണ്ടിയാണ്. അത് കൊണ്ട് തന്നെ സാധാരണകാരായാ നമ്മളിൽ പലരും അത്ര മികച്ച ഡ്രൈവർമ്മാരും അല്ല.അത് കൊണ്ട് തന്നെ മഴക്കാലത്തു വാഹനം ഓടിക്കുമ്പോൾ നമ്മൾ അഭിമുഖികരിക്കുന്ന ചില പ്രശ്നങ്ങളെക്കുറിച്ചും അവ മറിക്കടക്കാനുള്ള വഴികളെകുറിച്ചും നോക്കാം.

1, റോഡിലെ കുഴികൾ

വലിയ ഗട്ടറുകൾ, അടപ്പില്ലാത്ത മാൻ ഹോൾ, ഓടകൾ എന്നിവയാണ് നമ്മുടെ റോഡിൽ കൂടുതലായി കാണുന്ന അപകടങ്ങൾ. റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ ഇവ ശ്രദ്ധയിൽ പെടാതെ പോവുകയും ഇതുവഴി അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നുതും പതിവാണ്.എന്നാൽ  വെള്ളക്കെട്ടിലൂടെ വണ്ടിയെടുക്കേണ്ട സാഹചര്യം വരികയാണെങ്കിൽ വേഗത കൂറച്ച് പോയാൽ ഒരു പരിധി വരെയും  അപകടങ്ങൾ കുറയ്ക്കാം.

2, റോഡിലെ ഓയിലുകൾ.

മഴ പെയ്യുമ്പോൾ റോഡിൽ മുൻപ് വീണിട്ടുള്ള ഓയിലും ഇന്ധനവും മഴവെള്ളവുമായി ചേർന്ന് പാടപോലുള്ള ആവരണം സൃഷ്ടിക്കുകയും ഇത് പ്രതലം വഴുക്കലുള്ളതാക്കി മാറ്റുകയും ചെയ്യും.ഇത് ടയറുകൾ തെന്നുന്നതിനും നിയന്ത്രണം നഷ്ട്ടപെടാനുമുള്ള സാധ്യത കൂട്ടുന്നു.അത് കൊണ്ട് കഴിവതും വേഗത കുറച്ച് പോകുന്നതായിരിക്കും നല്ലത്.

3, അക്വാപ്ലെയിനിംഗ്.

നനവുള്ള റോഡ് അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമാകുമെന്ന് അറിഞ്ഞിരിക്കണം. റോഡും ടയറുമായുള്ള സമ്പർക്കം തടയുന്ന തരത്തിൽ വെള്ളത്തിന്റെ ഒരു നേർത്തപാട രൂപപെടുകയാണിവിടെ ചെയ്യുന്നത് ഇത് അക്വാപ്ലെയിനിംഗ് എന്നാണ് അറിയാപെടുന്നത്. ഇതുമൂലം ബ്രേക്കിട്ടാലും സ്റ്റിയറിംഗ് തിരിച്ചാലും  വണ്ടിയുടെ നിയന്ത്രണം നഷ്ട്ടമാകാനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന വേഗതയും തേയ്മാനം സംഭവിച്ച ടയറുമാണെങ്കിൽ ബ്രേക്ക്‌ ഉപയോഗിച്ചലും  കിട്ടാത്തൊരു അവസ്ഥ പലർക്കും അനുഭവപ്പെട്ടിരിക്കും. അതിനാൽ റോഡിൽ നനവുണ്ടെങ്കിൽ പരമാവധി പതുക്കെ കടന്നുപോകാൻ ശ്രമിക്കുക.

4, അകലം പാലിക്കൂ

മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ നഗരങ്ങളിലായാലും  ഹൈവെകളിലായാലും  മറ്റ് വാഹനങ്ങളിൽ നിന്ന് ഒരു നിശ്ചിത  അകലം പാലിച്ച് ഓടിക്കുന്നതാണ് നല്ലത്.അത് മൂലം   മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകും. മറ്റൊന്ന് ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്കിടേണ്ട സാഹചര്യം വരുമ്പോൾ ഉണ്ടാകുന്ന അപകടം കുറയ്കാൻ സാധിക്കും.

5, ബ്രേക്ക് ഉപയോഗിക്കൽ.

മഴക്കാലവും ബ്രേക്കിടലും

മഴക്കാലത്ത് പൊടുന്നനെ ബ്രേക്കിടുന്നത് ഒഴിവാക്കി ശക്തി കുറച്ച് പതിയെ ബ്രേക്കിടുകയാണെങ്കിൽ വാഹനം തെന്നിയിട്ടിണ്ടാകുന്ന അപകടം ഒഴിവാക്കാം. വേഗത കുറയ്ക്കേണ്ട സാഹചര്യം വന്നാൽ ബ്രേക്ക് പെഡൽ അമർത്തി പിന്നിൽ വരുന്ന വാഹനങ്ങൾക്ക് സൂചനകൾ നല്കുന്നതും സഹായകമാണ്. എബിഎസ് ഉള്ള വാഹനമാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല.

6, റോഡിലെ വെള്ളക്കെട്ട്

വലിയൊരു മഴയ്ക്ക് ശേഷം റോഡിലുള്ള വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ മിക്ക വണ്ടികളും ഓഫായി പോക്കാനുള്ള സാധ്യത ഉണ്ട്.  റോഡിൽ വെള്ളക്കെട്ട് കാണുകയാണെങ്കിൽ ഏസി ഓഫ് ചെയ്ത് ഫസ്റ്റ് ഗിയറിലിട്ട് അപ്പുറം കടക്കാൻ ശ്രമിക്കുക.ഇതിനിടയിൽ വണ്ടി നിന്നു പോകുകയാണങ്കിൽ  ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം. വെള്ളത്തിൽ വച്ചു തന്നെ സ്റ്റാർട്ട് ചെയ്യുമ്പോൾ എക്സോസ്റ്റിലൂടെ വെള്ളം കടന്ന് ചിലവേറിയ മറ്റൊരു അറ്റക്കുറ്റ പണിക്ക് കാരണമായേക്കാം.

7, ബ്രേക്ക് സിസ്റ്റത്തിനു ഉള്ളിൽ വെള്ളം കയറുന്നത്.

ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റി ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്താം. വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്തില്ലെങ്കിൽ വാഹനത്തിന് ഗ്രൗണ്ട് ക്ലിയറൻസ് കുറവാണെങ്കിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഇലക്ട്രിക് ഫാൻ മുലം വെള്ളം എയർ ഫിൽട്ടറിലേക്ക് അടിച്ചുകേറാനും തന്മൂലം ഷോർട് സർക്യൂട്ട് ഉണ്ടാകാനും സാധ്യതയുണ്ട്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2