കോട്ടയം: കോട്ടയം ജില്ലയിൽ മഴകനക്കുന്നു. സ്ഥിതി ആശാങ്കാ ജനകം. ഇന്നലെ ഉണ്ടായ ശക്തമായ മഴയിൽ പല പ്രദേശങ്ങളിലും വെള്ളം പൊങ്ങിയിരുന്നു.പിന്നിട് വൈകുന്നേരം മഴ ശമിക്കുകയും ഇന്ന് രാവിലെ പൂർണമായും മാറുകയും ചെയ്തിരുന്നെങ്കിലും ഉച്ചയ്ക്കു ശേഷം പൂർവാധികം ശക്തമായി എത്തിയതോടെ വെള്ളം വീണ്ടും ഉയരുകയായിരുന്നു.മലയോര മേഖലയായ  മുണ്ടക്കയം, പാലാ, തീക്കോയി തുടക്കിയ സ്ഥലങ്ങളിൽ ഉരുൾപ്പൊട്ടൽ ഉണ്ടായിരുന്നു.ഇവിടങ്ങളിൽ നിന്നുമുള്ള മഴവെള്ളം കുത്തിയൊലിച്ച് മീനച്ചിലാറിലൂടെ  കോട്ടയം നഗരത്തിലെക്കും  പടിഞ്ഞാറൻമേഖലയിലേയ്ക്ക് എത്തിയതോടെയാണ് പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് ഉയർന്നത്.ജലനിരപ്പ് ഉയർന്നതിനെ തുടർന്നു ആലപ്പുഴ-ചങ്ങനാശേരി റൂട്ടിൽ കെ എസ് ആർ ടി സി സർവീസ് നിർത്തിവച്ചു. എ സി റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്കുള്ള കെ.എസ്സ്.ആർ.ടി.സി സർവ്വീസ് രാവിലെ മുതൽ തന്നെ നിർത്തി വച്ചിരുന്നു. ബസുകൾ സർവ്വീസ് നടത്തുന്നത് മങ്കൊമ്പ് ബ്‌ളോക്ക് ജങ്ഷൻ വരെ മാത്രം.രാവിലെ പെയ്ത മഴയിൽ ചങ്ങനാശ്ശേരി താലൂക്കിലെ  ചങ്ങനാശ്ശേരി നഗരസഭ, യിലും  വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലും  താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.

എ.സിറോഡ് കോളനി,  പറാൽ വെട്ടിത്തുരുത്ത്, തൂപ്രം, മുളയ്ക്കാന്തുരുത്തി എന്നീ പ്രദേശങ്ങളിൽ  കോട്ടയം ആർ ഡി ഒ ജോളി ജോസഫ്, തഹസീൽദാർ ജിനു പുന്നൂസ് , ഡപ്യൂട്ടി തഹസീൽദാർമാർ എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു. ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന വെസ്റ്റ് ഗവ.യു പി സ്‌കൂളിൽ ക്യാമ്പ്  ആരംഭിച്ചു.

കോട്ടയം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ മീനച്ചിലാർ കരകവിഞ്ഞ് ഒഴുകുകയാണ്. മീനച്ചിലാറിന്റെ തീരപ്രദേശങ്ങളായ പേരൂർ, വെള്ളൂപ്പറമ്പ് ,ഇറഞ്ഞാൽ,നാഗമ്പടം, ചുങ്കം, ഇല്ലിക്കൽ,താഴത്തങ്ങാടി, തിരുവാർപ്പ് പ്രദേശങ്ങളിൽ വെള്ളപൊക്ക ഭീഷണി തുടരുകയാണ്. ഉച്ചയ്ക്കു ശേഷം പെയ്ത കനത്ത മഴയിൽ പ്രദേശമാകെ വെള്ളത്തിലായിട്ടുണ്ട്.താലൂക്കിൽ നിലവിൽ  33 ക്യാമ്പുകൾ പ്രവർത്തനസജ്ജമായിട്ടുണ്ടെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കി. കോട്ടയത്തെ കല്ലറ മുണ്ടാറിൽ  350 ഓളം വീടുകളിൽ വെള്ളകയറി. കോട്ടയം കടത്തുരുത്തിക്ക് സമീപം ബൈപ്പാസ് റോഡിൽ മണ്ണിടിഞ്ഞു വീണു.ഏറ്റുമാനൂർ നഗര സഭ പരിധിയിൽ 6 ദുരിതാശ്വാസ ക്യാമ്പ് തുറന്നു. റോഡിന്റെ പകുതിയോളം മണ്ണ് വീണ നിലയിലാണ്. ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.

കോട്ടയം നഗരത്തിൽ വയസ്‌കര കുന്ന്, കാരാപ്പുഴ , ചാലുകുന്ന് സ്‌കൂൾ എന്നിവിടങ്ങളിൽ ക്യാമ്പ് ആരംഭച്ചു. മൂന്നിടത്തുമായി 113 പേരാണുള്ളത്.ആകെ 34 കുടുംബങ്ങൾ. അയർക്കുന്നം വില്ലേജിൽ ആരംഭിച്ച ആറ് ക്യാമ്പിൽ 347 പേർ കഴിയുന്നു.വൈക്കം താലൂക്കിൽ  10 ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.

ഇതിൽ  മൂന്നെണ്ണം 60 വയസിൽ മുകളിൽ പ്രായമുള്ളവർക്ക് വേണ്ടി മാത്രമുള്ളതാണ്. 10 ക്യാമ്പുകളിലുമായി, 76 പുരുഷന്മാരെയും, 86 സ്ത്രീകളെയും, 35 കുട്ടികളെയും

60 വയസിൽ കൂടുതൽ പ്രായമുള്ള 8 പേരെയുമുൾപ്പെടെ ആകെ 205 പേരാണുള്ളത്. മഴ ഇനിയും കനത്താൽ കൂടുതൽ ആളുകൾ ക്യാമ്പിലേക്ക് എത്താൻ സാധ്യതയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2