കൊല്ലം: യുഡിഎഫ് പ്രകടന പത്രികയില്‍ മത്സ്യ തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇതിനായി മത്സ്യ തൊഴിലാളികളുമായി നിരന്തരം ആശയവിനിമയം നടത്തി അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നികുതി പിന്‍വലിക്കണമെന്ന ആവശ്യം യുഡിഎഫ് പ്രകടന പത്രികയില്‍ ഉണ്ടാകുമെന്നും രാഹുല്‍ വ്യക്തമാക്കി. മത്സ്യ തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ കഴിയും വിധം പരിഹരിക്കാന്‍ ശ്രമിക്കും. പ്രത്യേക വകുപ്പ് രൂപീകരിക്കും.

മത്സ്യ തൊഴിലാളികള്‍ക്കായി മാത്രമുള്ള മന്ത്രാലയം കേന്ദ്രത്തിലില്ല. അവര്‍ക്കൊപ്പം കടലില്‍ സമയം ചിലവിട്ടതോടെ തൊളിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ തനിക്ക് സാധിച്ചെന്ന് പറഞ്ഞ രാഹുല്‍ തൊഴിലാളികളുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സംവാദത്തിന് മുമ്ബ് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കൊല്ലത്തെ വാടി കടപ്പുറത്ത് നിന്നും തൊഴിലാളികളുടെ മത്സ്യ ബന്ധന ബോട്ടില്‍ കടല്‍ യാത്ര ചെയ്ത രാഹുല്‍ ഗാന്ധി ഏകദേശം രണ്ട് മണിക്കൂറോളം കടലില്‍ ചിലവഴിച്ചു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2