തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഎഫ്‌ഐ നടത്തുന്ന സമരരീതികളെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിഷേധ സൂചകമായി പമ്ബിന് മുന്നില്‍ കോലം കത്തിച്ച്‌ ഡിവൈഎഫ്‌ഐ സമരം നടത്തിയെന്ന വാര്‍ത്തകളെ പരിഹസിച്ചാണ് രാഹുലിന്റെ പോസ്റ്റ്.

പമ്ബില്‍ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാന്‍ പോലും പാടില്ലായെന്നും അത് വലിയ അപകടമാണെന്നും പ്രവര്‍ത്തകരെ പറഞ്ഞ് മനസിലാക്കണം. മറ്റ് സംഘടനകള്‍ക്ക് നിരന്തരം ‘നിലവാര’ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന നേതാവ് റഹീം ഡിവൈഎഫ്‌ഐയുടെ നിലവാരത്തെക്കുറിച്ച്‌ വിശദമായി പരിശോധിക്കണമെന്നും രാഹുല്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പരിഹസിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

‘ഇന്ധന വിലയ്ക്കെതിരെ സമരം ചെയ്യുമ്ബോള്‍, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള ലിറ്റര്‍ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാല്‍ പോലും 72 രൂപയ്ക്ക് പെട്രോള്‍ കിട്ടുമെന്ന്. അതിനു ശേഷം ഞങ്ങള്‍ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സര്‍ക്കാരിന്റെ നികുതി ഭീകരതയ്ക്കെതിരായ സമരത്തില്‍ പങ്കാളിയാവുക….
അല്ലാതെ പമ്ബ് കൊളുത്തികള്‍ ആകരുത് ഡിവൈഎഎഫ്‌ഐ’. കുറിപ്പില്‍ രാഹുല്‍ പറയുന്നു.

https://m.facebook.com/story.php?story_fbid=850514058887566&id=182905228981789രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട റഹീം,

ഇന്ധനവിലയുടെ പേരിലെ നികുതി കൊള്ളയ്ക്കെതിരെ പമ്ബിന് മുന്നില്‍ DYFI കോലം കത്തിച്ച്‌ സമരം നടത്തിയെന്ന് ചില ഫേസ്‌ബുക്ക് സ്റ്റോറികള്‍ കണ്ടപ്പോള്‍ ഞാന്‍ ആദ്യം വിശ്വസിച്ചില്ല. കാര്യം DYFI യൊക്കെ ആണെങ്കിലും അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലല്ലോ എന്ന് കരുതി. പക്ഷേ എന്റെ ഭാവനകള്‍ക്കപ്പുറമാണ് DYFI യുടെ ബോധ നിലവാരം എന്ന് തിരിച്ചറിഞ്ഞത് വാര്‍ത്തകള്‍ വന്നപ്പോഴാണ്. അത് നിങ്ങള്‍ നിഷേധിച്ചും കണ്ടില്ലാ എന്നതുകൊണ്ടാണ് വിശ്വസിച്ചത്. മറ്റ് സംഘടനകള്‍ക്ക് നിരന്തരം ‘നിലവാര’ സര്‍ട്ടിഫിക്കറ്റ് നല്കുന്ന താങ്കള്‍ DYFI യുടെ നിലവാരത്തെക്കുറിച്ച്‌ വിശദമായി പരിശോധിക്കണം. താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ വെറും SFI / ബാലസംഘം നിലവാരത്തിനും താഴെയാണ് അവരുടെ നിലവാരം.പമ്ബില്‍ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാന്‍ പോലും പാടില്ലായെന്നും, അത് വലിയ അപകടമാണെന്നും പറഞ്ഞ് മനസിലാക്കണം. ഒരു നാട്ടില്‍ അഗ്നി ദുരന്തമുണ്ടാകുവാന്‍ അത് മതി.

പിന്നെ ഇന്ധന വിലയ്ക്കെതിരെ സമരം ചെയ്യുമ്ബോള്‍, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള ലിറ്റര്‍ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാല്‍ പോലും 72 രൂപയ്ക്ക് പെട്രോള്‍ കിട്ടുമെന്ന്. അതിനു ശേഷം ഞങ്ങള്‍ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സര്‍ക്കാരിന്റെ നികുതി ഭീകരതയ്ക്കെതിരായ സമരത്തില്‍ പങ്കാളിയാവുക….
അല്ലാതെ പമ്ബ് കൊളുത്തികള്‍ ആകരുത് DYFI

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക