ഷൂ നക്കുന്ന ചിത്രം കാണുമ്ബോള്‍ സവര്‍ക്കറിനെ ഓര്‍മ്മ വരുന്നത് എന്തുകൊണ്ടാണെന്ന് സംഘപരിവാര്‍ അനുഭാവികളോട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കാലാപാനി സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രം പങ്കുവച്ചപ്പോള്‍ വീര്‍ സവര്‍ക്കര്‍ ജിയെ അപമാനിക്കുമോടാ എന്ന് പറഞ്ഞ് തെറിവിളികള്‍ നടത്തിയവരോടാണ് തന്റെ ചോദ്യമെന്ന് രാഹുല്‍ പറഞ്ഞു.രാഹുല്‍ പറഞ്ഞത്:

ഇന്നലെ ഞാന്‍ കാലാപാനി സിനിമയിലെ ഒരു ചിത്രം പങ്ക് വെച്ചിരുന്നു. അതില്‍ ആരുടെയും പേര് പരാമര്‍ശിക്കാതെ, ഷൂ നക്കുന്ന ചിത്രവും, അതിനൊപ്പം ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ബ്രൂട്ട് എന്നും, ചരിത്രത്തില്‍ ഒളിച്ചു കടക്കുവാന്‍ ശ്രമിക്കുന്നവരെന്നും, വെട്ടി മാറ്റുന്നവരെന്നും മാത്രമാണ് എഴുതിയത്. ഒരു പേരും ഞാന്‍ പറയാതിരുന്നിട്ടും ഷൂ നക്കുന്ന ആ ചിത്രം കണ്ടിട്ട് ‘നീ ഞങ്ങളുടെ വീര്‍ സവര്‍ക്കര്‍ ജിയെ അപമാനിക്കുമോടാ’ എന്ന് പറഞ്ഞ് തുടങ്ങി, ബാക്കിയൊക്കെ സ്വന്തം സംസ്‌കാരത്തിനൊത്ത ഭാഷ ഉപയോഗിക്കുന്ന സംഘ പരിവാറുകാരോട് രണ്ട് ചോദ്യം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

1) ഷൂ നക്കുന്ന ചിത്രം കാണുമ്ബോള്‍ നിങ്ങള്‍ക്ക് സവര്‍ക്കറിനെ ഓര്‍മ്മ വരുന്നതെന്താണ്?

2) അങ്ങനെ ഷൂ നക്കിയെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ‘വിര്‍’ എന്ന് വിളിച്ച്‌ നിങ്ങള്‍ ആ പാവത്തിനെ കളിയാക്കുന്നത്?

മലബാര്‍ കലാപത്തിലെ 387 രക്തസാക്ഷികളെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത നടപടിയെ വിമര്‍ശിച്ച്‌ രാഹുല്‍ പങ്കുവെച്ച പോസ്റ്റില്‍ രൂക്ഷമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നായിരുന്നു സൈബര്‍ ആക്രമണം. തുടര്‍ന്നാണ് സംഘപരിവാറിനെ പരിഹസിച്ച്‌ രാഹുല്‍ രംഗത്തെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക