ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ചിത്രം പങ്കുവെച്ചതിലും ട്വീറ്റ്​ ചെയ്​തതിലും പരാതിയില്ലെന്ന്​ ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒമ്ബത്​ വയസുകാരിയുടെ അമ്മ. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ വിവാദം കൊഴുക്കുന്നതിനിടെയാണ്​ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പ്രതികരണം. പെണ്‍കുട്ടിയുടെ ചിതാഭസ്​മം കുടുംബം ഹരിദ്വാറില്‍ വെള്ളിയാഴ്ച നിമഞ്​ജനം ചെയ്​തിരുന്നു. പൊലീസിന്‍റെ സുരക്ഷയിലാണ്​ പെണ്‍കുട്ടിയുടെ കുടുംബം ഹരിദ്വാറിലെത്തിയത്​.

ആഗസ്റ്റ്​ നാലിനാണ്​ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്​ പുറത്ത്​ വന്നത്​. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന്​ ശേഷമായിരുന്നു ട്വീറ്റ്​. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ ചിത്രവും ഇതിനൊപ്പം പങ്കുവെച്ചിരുന്നു​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

രക്ഷിതാക്കളുടെ കണ്ണീര്‍ ഇന്ത്യയുടെ മകള്‍ക്ക്​ നീതി വേണമെന്ന്​ മാത്രമാണ്​ പറയുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്​.

തുടര്‍ന്ന്​ ബാലാവകാശ കമ്മീഷന്‍റെ നോട്ടീസിനെ തുടര്‍ന്ന്​ ട്വിറ്റര്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട്​ ലോക്ക്​ ചെയ്​തിരുന്നു. ട്വിറ്ററിന്‍റെ നടപടിയെ വിമര്‍ശിച്ച്‌​ കഴിഞ്ഞ ദിവസം രാഹ​ുല്‍ ഗാന്ധി രംഗത്തെത്തുകയും ചെയ്​തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക