ഡൽഹി: കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്ന എല്ലാവർക്കും വാക്സിൻ ഉറപ്പാക്കണമെന്നും ഇന്റർനെറ്റ് ഉപയോഗിച്ചു പരിചയം ഇല്ലാത്തവർക്കും ജീവൻ നിലനിർത്താനുള്ള അവകാശമുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആധുനിക സാങ്കേതിക വിദ്യയും സ്മാർട് ഫോൺ ഉപയോഗവും പരിചയമില്ലാത്ത ഗ്രാമ നിവാസികൾക്കും വാക്സിൻ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളിലാണു കോൺഗ്രസ്. കൊവിഡ് വാക്സിൻ സ്വീകരിക്കാൻ കോവിൻ പോർട്ടൽ റജിസ്ട്രേഷൻ നിർബന്ധമാക്കരുതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ഓൺലൈൻ റജിസ്ട്രേഷൻ കൊണ്ടു മാത്രം കാര്യമില്ല. വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുന്ന എല്ലാവർക്കും വാക്സിൻ ലഭിക്കാനുള്ള നടപടികൾ വേണം. ഇന്റർനെറ്റ് ഉപയോഗിക്കാത്ത ആളുകൾക്കും ജീവൻ നിലനിർത്താൻ അവകാശമുണ്ട്–’ രാഹുൽ‌ ട്വീറ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക