കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിലവില്‍ കോവിഡ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പര്യാപ്തമല്ല. നിഷ്‌ക്രിയത്വം മൂലം ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതായി കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

https://twitter.com/RahulGandhi/status/1389460233295106049?s=19

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നര ലക്ഷത്തിന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. പ്രതിദിന മരണസംഖ്യ നാലായിരം കടക്കുന്ന സ്ഥിതിയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കോവിഡ് വ്യാപനം തടയാന്‍ ഇനി ഒരേയൊരു മാര്‍ഗമുള്ളൂ എന്ന് സൂചിപ്പിച്ച്‌ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

സാമ്ബത്തികമായി പിന്നാക്കം നല്‍കുന്നവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അപര്യാപ്തമാണ്. നിഷ്‌ക്രിയത്വം മൂലം നിരവധി സാധുക്കള്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും രാഹുല്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി. പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷണത്തിന് കോണ്‍ഗ്രസ് രൂപം നല്‍കിയ ന്യായ് പദ്ധതി നടപ്പാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2