സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ഏറ്റുമാനൂരിനെ ഇളക്കിമറിച്ച് സാധാരണക്കാരുടെ മനസും വോട്ടും നേടി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങളിൽ രണ്ടാം ഘട്ടം പൂർത്തിയാക്കിയ സ്ഥാനാർത്ഥി എതിർ സ്ഥാനാർത്ഥികളെക്കാൾ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. മണ്ഡലത്തിൽ സജീവമായ സ്ഥാനാർത്ഥിയ്‌ക്കൊപ്പം കോൺഗ്രസ് കേരള കോൺഗ്രസ് യു.ഡി.എഫ് പ്രവർത്തകരും വിജയം ഉറപ്പിച്ചു കഴിഞ്ഞു.

ഇന്നലെ രാവിലെ തെള്ളകം അമ്പലം കോളനിയിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡലം പര്യടനം ആരംഭിച്ചത്. കോളനിയിൽ എത്തിയ സ്ഥാനാർത്ഥി വീടുകളിൽ കയറിയിറങ്ങി വോട്ടർമാരുമായി നേരിട്ട സംവദിച്ചു. മണ്ഡലത്തിലുടനീളം വ്യക്തി ബന്ധങ്ങളുള്ള സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം തന്നെ വിജയത്തിലേയ്ക്ക് എത്തിക്കുമെന്ന ഉറപ്പിലാണ് യു.ഡി.എഫ് നേതൃത്വം.

നാട്യങ്ങളും ജാഡകളുമില്ലാതെ സാധാരണക്കാരുമായി നേരിട്ട് സംവദിക്കുന്ന സ്ഥാനാർത്ഥിയുടെ വ്യക്തി വൈഭവം തന്നെയാണ് മണ്ഡലത്തിൽ വിജയ പ്രതീക്ഷ നൽകുന്നത്. തെള്ളകം അമ്പലം കോളനിയിൽ നിന്നും പരിത്രാണ കോളനി എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥി വീടുകളിലെത്തി യു.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തേണ്ടെതിന്റെ ആവശ്യകത വിശദീകരിച്ചു.

ഓരോ പ്രദേശങ്ങളിലും ചെറു കോർണർയോഗങ്ങൾ ചേർന്നാണ് സ്ഥാനാർത്ഥി കാര്യങ്ങൾ വിശദീകരിച്ചു കടന്നു പോയത്. തുടർന്നു ചിങ്ങവനത്ത് നടന്ന രാഹുൽ ഗാന്ധിയുടെ റോഡ്‌ഷോയിൽ പങ്കെടുത്ത സ്ഥാനാർത്ഥിയെ രാഹുൽ ഗാന്ധിചേർത്തുപിടിച്ചത് കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമായി. ഉച്ചയ്ക്ക് ശേഷം ആർപ്പൂക്കരയിലെ നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത സ്ഥാനാർത്ഥി, ഇവിടെ ബൂത്ത് ലത കൺവൻഷനിലും, കുടുംബയോഗങ്ങളിലും പങ്കെടുത്തു. ഏറ്റുമാനൂരിൽ ബൂത്ത് കമ്മിറ്റിയിൽ പങ്കെടുത്ത സ്ഥാനാർത്ഥി വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2