ന്യൂഡൽഹി • വയനാട് മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് രാഹുൽ ഗാന്ധി എംപി സംസാരിക്കുന്നതിനിടെ അപ്രതീക്ഷിത ആശംസയുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും. മലപ്പുറം കരുവാരകുണ്ട്‌ ദാറുന്നജാത്ത്‌ ഓർഫനേജ്‌ യുപി സ്കൂൾ സ്വതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുമ്പോഴാണ് അമ്മ സോണിയ കൂടി രാഹുലിനൊപ്പം എത്തിയത്.

https://fb.watch/7p4O7z2fk1/

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇതോടെ കുട്ടികളും ആവേശത്തിലായി. ‘ഹലോ ചിൽഡ്രൻ’ എന്ന് വിളിച്ചാണ് സോണിയ കോളിലേക്ക് എത്തിയത്. എല്ലാം നിങ്ങളിലാണ് തുടങ്ങുന്നത്. മറ്റുള്ളവരോടുള്ള നിങ്ങളുടെ പെരുമാറ്റമാണ് പ്രധാനം. അത് നന്നായാല്‍ ബാക്കിയെല്ലാം പിന്നാലെ വരും– സോണിയ ഹൃദ്യമായി കുട്ടികളോട് പറഞ്ഞു. സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നതിനൊപ്പം രാജ്യസ്നേഹത്തെ കുറിച്ചും സോണിയ കുട്ടികളോട് സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക