തിരുവനന്തപുരം : നേമത്ത് കെ മുരളീധരന്‍റെ വാഹനത്തിനു നേരെ ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയത് ശരിയായില്ലെന്ന്   ഒ.രാജഗോപാല്‍. പരാജയഭീതി കൊണ്ടാണ് ബിജെപി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്ന് കെ. മുരളീധരന്‍ ആരോപിച്ചല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.

അതേസമയം നേമം സ്റ്റുഡിയോ റോഡില്‍ വെച്ച് കഴിഞ്ഞദിവസം രാത്രിയാണ് കെ മുരളീധരന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീറിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. കല്ലേറില്‍ വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു.
നേമത്തെ കെ മുരളീധരന്‍റെ സ്ഥാനാർത്ഥിത്വത്തില്‍ എതിരാളികള്‍ അസ്വസ്ഥരാണ്. മുരളീധരന് ലഭിക്കുന്ന ജനപിന്തുണയിലും സ്വീകാര്യതയിലും സിപിഎം-ബിജെപി ക്യാമ്പുകള്‍ ഒരുപോലെ പരിഭ്രാന്തിയിലാണ്. പരാജയഭീതിയില്‍ അക്രമം അഴിച്ചുവിട്ട് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമമെന്നും ഇതുകൊണ്ടൊന്നും യുഡിഎഫിന്‍റെ മുന്നേറ്റത്തെ തടയാനാവില്ലെന്നും നേതാക്കള്‍ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2