കൊച്ചി: കൊവിഡ് പരിശോധനയ്ക്കായുള്ള ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് കുറച്ച സർക്കാർ നടപടിയ്ക്ക് എതിരെ സ്വകാര്യ ലാബുടമകള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ശരി വച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാബുടമകള്‍ അപ്പീലുമായി വീണ്ടും കോടതിയെ സമീപിച്ചത്.

നേരത്തെ ഡിവിഷന്‍ ബഞ്ച് ഐസിഎംആറിനോടും സര്‍ക്കാരിനോടും വിലയുടെ കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു. ഇരു കക്ഷികളും ഇന്ന് നിലപാടറിയിച്ചേക്കും. വിതരണ കമ്ബനികള്‍ ഓക്സിജന്‍ വില വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ആശുപത്രികള്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group