കോട്ടയം: ക്വാറന്റയിനിൽ കഴിയുന്നവർ ഇനി പോസ്റ്റ്‌ ആവില്ല.നിങ്ങളുടെ ബോറടി മാറ്റാൻ ഇനി ജില്ലാ ഭരണം കൂടം ഇതാ ഒരുങ്ങി കഴിഞ്ഞു.  വിദേശത്തു നിന്നു എത്തുന്നവരും സമ്പർക്കം മൂലം ക്വാറന്റയിനിൽ പോയവരും  14 ദിവസം പോസ്റ്റ്‌ അടിക്കുമല്ലോ എന്നോർത്ത്  ടെൻഷൻ വേണ്ട കാരണം വാട്ട്സ്ആപ്പ് ഉപയോഗിച്ച് ക്വാറന്റയിനിൽ കഴിയുന്നവർക്കായി ഒരു ഗ്രൂപ്പ്‌ തുടങ്ങി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക്  കലാപരമായ കഴിവുകളും രചനകളും അനുഭവങ്ങളും ഗ്രൂപ്പില്‍ പങ്കുവയ്ക്കാം. ഗ്രൂപ്പിലുള്ള അധ്യാപകന്‍റെ നേതൃത്വത്തില്‍ ഇവര്‍ക്കായി വിവിധ മത്സരങ്ങളും നടത്തും. ഇതിനായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളും പ്രയോജനപ്പെടുത്തും. അംഗങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഗ്രൂപ്പിലെ സോഷ്യല്‍ വര്‍ക്കറുടെ സഹായം ലഭിക്കും. അംഗങ്ങള്‍ക്കുണ്ടാകുന്ന നിസ്സാര ആരോഗ്യപ്രശ്നങ്ങള്‍ പോലും  പ്രൈവററ്റ് മെസേജിലൂടെ ഡോക്ടറുടെയും ഹെല്‍ത്ത് ഇന്‍ സ്പെക്ടറുടെയും ശ്രദ്ധയില്‍ പെടുത്തുന്നതിനും ഈ സംവിധാനം സഹായകമാകും.പ്രധാനമായും ഈ ഗ്രൂപ്പ്‌കൾ കൊണ്ട് ഉദ്ദേശിക്കുന്നത്. കരം തൊടാതെ കറുതൽ എന്നാണ് പദ്ധതിയുടെ പേര്.

ക്വാറന്‍റയിനില്‍ കഴിയുന്ന എല്ലാവരെയും സാമൂഹ മാധ്യമങ്ങളിലൂടെ ബന്ധിപ്പിച്ച് കോവിഡിന്‍റെ സമ്പര്‍ക്ക വ്യാപനം തടയുന്നതിനുള്ള പുതിയ ബോധവത്കരണ പരിപാടിയുമാണ് ഉദ്ദേശിക്കുന്നത്.   ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്ക് വിരസതയും മാനസിക സമ്മര്‍ദ്ദവും അപകര്‍ഷതയും വിഷാദവും ഒഴിവാക്കുന്നതിനും പുതിയ സംവിധാനം സഹായകമാകുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.

ബോധവത്കരണ വീഡിയോകള്‍ക്കു പുറമെ ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, വിദഗ്ധ ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ പ്രത്യേക സന്ദേശങ്ങളും ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്യും. നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ക്ക് ഭക്ഷണം നല്‍കുന്നത്, കുളിമുറിയുടെ ഉപയോഗം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത്, ഉപയോഗിച്ച തുണികള്‍ കഴുകുന്നത്, മാലിന്യ നിര്‍മാര്‍ജ്ജനം തുടങ്ങി പത്തു വിഷയങ്ങളില്‍ കൃത്യമായ ധാരണ നല്‍കുന്ന വീഡിയോകള്‍ക്കൊപ്പം ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.പരിപാടിയുടെ ഭാഗമായി ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിലും ആറ്  മുനിസിപ്പാലിറ്റികളിലുമായി നിരീക്ഷണത്തില്‍ കഴിയുന്ന ഒന്‍പതിനായിരത്തോളം പേരെ ഉള്‍പ്പെടുത്തി വാട്സപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍  വിദ്യാഭ്യാസ വകുപ്പും കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ്  കോട്ടയം ചാപ്റ്ററും  സഹകരിക്കുന്നു. നാഷണല്‍ ഹെല്‍ത്ത് മിഷനാണ് ചിലവ് വഹിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘടനം  ഓഗസ്റ്റ് 5 ഉച്ചയ്ക്ക് 12.45ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ലോഗോ പ്രകാശനം ചെയ്യും. ജില്ലാ കളക്ടര്‍ , ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2