ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി. വി സിന്ധുവിന് രണ്ടാംഘട്ട മത്സരത്തില്‍ വമ്പൻ ജയം. ഒളിംപിക്സ് വനിതാ സിംഗിള്‍സില്‍ ഹോങ്കോങ് താരമായ ച്യൂങ് എന്‍ഗാനെ യിയെ 21-9, 21-16 സ്കോറിന് തോല്‍പ്പിച്ചാണ് സിന്ധുവിന്‍റെ വിജയത്തിളക്കം. ഏറെ അനായാസമായാണ് ച്യൂങ് എന്‍ഗാനെയെ സിന്ധു തോല്‍പ്പിച്ചത്.

ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ പോളികാര്‍പ്പോവയെ തോല്‍പ്പിച്ചാണ് സിന്ധു തുടങ്ങിയത്. കേവലം 13 മിനിട്ടിനുള്ളില്‍ അവസാനിച്ച മത്സരത്തില്‍ 21-7, 21-10 എന്ന സ്കോറിനായിരുന്നു സിന്ധുവിന്‍റെ തകര്‍പ്പന്‍ ജയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

റിയോ ഒളിമ്പിക്സിൽ വെള്ളി മെഡല്‍ ജേതാവാണ് പി വി സിന്ധു. റിയോയില്‍ സ്പാനിഷ് താരം കരോലിന മാരിനോട് ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തില്‍ തോറ്റതോടെയാണ് സിന്ധു വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടത്. ഇത്തവണ മികച്ച ഫോമിലുള്ള സിന്ധു സ്വര്‍ണം നേടുമെന്നാണ് ഇന്ത്യന്‍ ക്യാംപിന്‍റെയും ആരാധകരുടെയും പ്രതീക്ഷ.