പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി മുതല്‍ പുഛാല്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍ ഇ ത്വയ്യിബ പ്രവര്‍ത്തകരാണെന്ന് ജമ്മു കശ്മീര്‍ സോണല്‍ പോലിസ് ട്വീറ്റ് ചെയ്തു.

പോലിസ് പറുന്നതനുസരിച്ച്‌ കുല്‍ഗം പോലിസും കുല്‍ഗം 1ആര്‍ആര്‍ സോഡര്‍ സേനയും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് രണ്ട് പേരും കൊല്ലപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ്രദേശത്ത് ഇപ്പോഴും വെടിവയ്പ് തുടരുന്നതായി പോലിസ് പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഏതാനും ദിവസമായി കശ്മീരില്‍ നിന്ന് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ പോലിസ് പുറത്തുവിട്ടിരുന്നു.