ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. പൊലീസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ഭീകരര്‍ വീട്ടില്‍കയറി വെടിവച്ച്‌ കൊലപ്പെടുത്തി. ഇവരുടെ മകള്‍ക്കും ആക്രണത്തില്‍ പരിക്കേറ്റു. ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം.അവന്തിപുര സ്വദേശിയായ ഫയാസ് അഹമ്മദും രാജാ ബീഗവുമാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയ ഭീകരര്‍ ദമ്ബതികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകള്‍ റാഫിയ അപകടനില തരണം ചെയ‌്‌തതായാണ് റിപ്പോര്‍ട്ട്. ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി സുരക്ഷാ സേന അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക