അഹമ്മദാബാദ്: പൊതു സ്ഥലത്ത് തുപ്പിയത് അമര്‍ഷത്തോടെ നോക്കിയതിന് യുവതിയുടെ വസ്ത്രങ്ങള്‍പ്പടെ വലിച്ചു കീറി. ഗുജറാത്തിലെ അഹമ്മദാബാദില്‍ ശനിയാഴ്ചയായിരുന്നു സംഭവം. യുവതിയും സഹോദരിയും സംസാരിച്ച് നില്‍ക്കുന്നതിനിടെ അതുവഴി പോയ യുവാവ് പൊതുവഴിയില്‍ തുപ്പി. ഇത് കണ്ട യുവതി അയാളെ അനിഷ്ട്ട്ടതോടെ നോക്കിയത് ഇഷ്ട്‌പെടാഞ്ഞ യുവാവ് ഇവരുടെ അടുക്കല്‍ എത്തുകയും ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതുകണ്ട് സഹായിക്കാനെത്തിയ യുവതിയുടെ മാതാവിനും സഹോദരിക്കും മര്‍ദ്ദനമേറ്റു. ആളുകള്‍ ഓടിക്കൂടിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. രവി രാജ്പുത് എന്നയാളാണ് ആക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.സംഭവത്തില്‍ പോലീസ് കേസ് എടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2