രാവിലെ ഏഴു മണിയോടെയാണ്​ നാട്ടുകാര്‍ റെയില്‍വെ ട്രാക്കില്‍ ചിതറിയ രണ്ട്​ മൃതദേഹങ്ങള്‍ കാണുന്നത്​. തെറിച്ചു കിടക്കുന്ന രണ്ട്​ മൊബൈല്‍ ഫോണുകളില്‍ ഒന്ന്​ തകര്‍ന്നിരുന്നു. മറ്റൊന്നില്‍ അപ്പോഴും ‘പബ്​ജി’ ഗെയിം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അധികൃതരെത്തി മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റിയതിന്​ ശേഷമാണ്​ രണ്ടു മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്​. 14 വയസുകാരായ രണ്ട്​ പത്താം ക്ലാസ്​ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളായിരുന്നു അത്​.

ഉത്തര്‍പ്രദേശിലെ മഥുരയിലാണ്​ സംഭവം. മൊബൈല്‍ ഫോണില്‍ ‘പബ്​ജി’ കളിച്ച്‌ കൊണ്ട്​ പ്രഭാത സവാരിക്കിറങ്ങിയ കൗമാരക്കാരാണ്​ ട്രെയിന്‍ കയറി മരിച്ചത്​. സിംഗിള്‍ ട്രാക്കിലുടെയെത്തിയ ഗുഡ്​സ്​ ​ട്രെയിനാണ്​ ഇരുവരുടെയും ദേഹത്ത്​ കയറിയത്​. അയല്‍വാസികളായ കപില്‍ കുമാറും ഗൗരവ്​ കുമാറുമാണ്​ അപകടത്തില്‍ പെട്ടത്​. രണ്ട് പേരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആദ്യമായി പ്രഭാത സവാരിക്കിറങ്ങിയവരായിരുന്നു ഇരുവരും. നല്ല ശീലം തുടങ്ങുകയല്ലേയെന്ന്​ കരുതി സന്തോഷത്തോടെയാണ്​ രാവിലെ മകനെ വിളിച്ചുണര്‍ത്തിയതെന്ന്​ ഗൗരവിന്‍റെ പിതാവ്​ കണ്ണീരോടെ പറഞ്ഞു. രാവിലെ നടക്കാനിറങ്ങിയ രണ്ട് പേരും ഗെയിം കളിച്ച്‌ കൊണ്ട് പാളത്തിലൂടെ നടന്നതിനാല്‍ ട്രെയിന്‍ വന്നത് ശ്രദ്ധിക്കാതെ അപകടത്തില്‍ പെട്ടതാകാമെന്നാണ് ജമുന പാര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക