സ്വര്‍ണക്കടത്ത് കേസും സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയവും തൊട്ട്പിന്നാലെ നടന്ന സെക്രട്ടേറിറ്റിലെ തിപ്പിടുത്ത വാര്‍ത്തയും കൂടിയായതോടെ കേരളത്തില്‍ രാഷ്ട്രീയ വിവാദം ആളിപ്പടരുകയാണ്. പ്രോട്ടോകോള്‍ സെഷനില്‍ തീപ്പിടുത്തമുണ്ടായെന്ന വാര്‍ത്ത അസാധാരണ പ്രതികരണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കമാണ് വഴിമരുന്നിട്ടത്. വാര്‍ത്ത അറിഞ്ഞയുടെ സെക്രട്ടേറിയറ്റ് പരിസരം പ്രതിപക്ഷ പ്രതിഷേധ വേദിയായി.എന്നാൽ  പ്രതിഷേധം കനത്തതോടെ ഇതിന് വലിയ രാഷ്ട്രീയ മാനങ്ങളും കൈവന്നു.എന്നാൽ ആർക്കാണ് ഇതിൽ രാഷ്ട്രീയ നേട്ടം.

എന്താണ് പ്രോട്ടോകോൾ വിഭാഗം.

സംസ്ഥാനത്തെ പ്രോട്ടോകോൾ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഈ വിഭാഗമാണ്. സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഈ വിഭാഗത്തിന്റെ പേര് പൊളിറ്റിക്കൽ ആന്റ് മിലിറ്ററി എന്നായിരുന്നു. ഗവർണർമാരുടെയും മന്ത്രിസഭയുടേയും സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്നതും, രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സർക്കാരിന്റെ അതിഥികളെത്തുമ്പോൾ സ്വീകരിക്കാൻ ഒരുക്കങ്ങൾ നടത്തുന്നതും അവർക്കു വേണ്ട സൗകര്യമൊരുക്കുന്നതും ഈ  വിഭാഗത്തിലാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾ, കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയിലും ഈ വിഭാഗം തീരുമാനമെടുക്കുന്നു. മന്ത്രിമാർ സ്വന്തം ചെലവിലോ, മറ്റുള്ളവരുടെ ചെലവിലോ വിദേശത്തു സന്ദര്‍ശനം നടത്തുകയാണെങ്കിൽ അക്കാര്യം പ്രോട്ടോകോൾ വിഭാഗം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച് അനുവാദം വാങ്ങണം.വിദേശത്തുനിന്ന് വരുന്ന അതിഥികളെ സ്വീകരിക്കുന്ന പൊളിറ്റിക്കൽ 1 (ഇൻകമിങ് വിസിറ്റ്) വിഭാഗമാണ് കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. അതിഥികളെത്തുന്നതിനു മുൻപ് കേന്ദ്രവിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളിൽനിന്ന് അനുമതി തേടേണ്ടതുണ്ട്. 

മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും ഓഫിസിനോടു ചേർന്നാണ് പ്രോട്ടോകോൾ വിഭാഗം. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിനെ മെയിൻ ബ്ലോക്കുമായി ബന്ധിപ്പിക്കുന്ന നോർത്ത് സാൻവിച്ച് ബ്ലോക്കിലാണ് പ്രോട്ടോകോൾ വിഭാഗം വർഷങ്ങളായി പ്രവർത്തിക്കുന്നത്.

എൻ ഐ എ പ്രോട്ടോകോൾ വിഭാഗത്തിൽ അന്വെഷിക്കുന്നത്?

ലൈഫ് മിഷന്റെ ഭാഗമായി വിദേശത്തുനിന്ന് ആളുകളെത്തി കരാർ ഒപ്പിടുന്നതിനു മുൻപ് അനുവാദം വാങ്ങിയിരുന്നോ എന്ന കാര്യമാണ് എൻഐഎ പരിശോധിക്കുന്നത്. ഇതു സംബന്ധിച്ച ഫയലുകൾ അവർ ആവശ്യപ്പെട്ടിട്ടുണ്ട്. തീപിടിത്തം രാഷ്ട്രീയവിവാദമായതിനു കാരണവും ഇതാണ്.

യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും പ്രോട്ടോകോൾ വിഭാഗമാണ്. കോൺസുലേറ്റിന്റെ സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് ഈ വിഭാഗത്തെ ബന്ധപ്പെടണം. ഇവിടെ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾക്കു വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടണം. കോൺസൽ ജനറലിനു പുറത്തെ പരിപാടികളിൽ പങ്കെടുക്കുന്നതിനു പ്രോട്ടോകോള്‍ വിഭാഗത്തിന്റെ അനുമതി ആവശ്യമാണ്.

സംസ്ഥാനത്തെ ആദ്യമന്ത്രിസഭയുടെ സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങൾ മുതലുള്ള ഫയലുകൾ ഈ വിഭാഗത്തിലുണ്ട്.

സെക്രട്ടേറിയറ്റിൽ ഏതു തപാൽ വന്നാലും നമ്പരിട്ട് അതതു വകുപ്പ് സെക്രട്ടറിക്ക് കൈമാറുകയാണു ചെയ്യുന്നത്. പൊളിറ്റിക്കൽ വിഭാഗത്തിൽ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ പ്രത്യേക നമ്പരിങ് സംവിധാനമുണ്ട്. 5 അസിസ്റ്റൻറുമാരും 1 സെക്ഷൻ ഓഫിസറും, അസി.പ്രോട്ടോകോൾ ഓഫിസറും (സെക്ഷൻ ഓഫിസർ), അഡീഷണൽ പ്രോട്ടോകോൾ ഓഫിസറും (അണ്ടർ സെക്രട്ടറി), സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസറും (ഡെപ്യൂട്ടി, ജോയിൻറ് സെക്രട്ടറി), ജോയിൻറ് ചീഫ് പ്രോട്ടോകോൾ ഓഫിസറും അടങ്ങുന്നതാണ് പ്രോട്ടോകോൾ വിഭാഗം. ചീഫ് പ്രോട്ടോകോൾ ഓഫിസർ ചീഫ് സെക്രട്ടറിയാണ്.

 

രാഷ്ട്രീയ നേട്ടം.

ദിവസങ്ങളായി തുടരുന്ന പല രാഷ്ട്രിയ വിവാദങ്ങൾക്ക് ശേഷം നടക്കുന്ന അടുത്ത വിവാദമാണ് ഇത്. അവിശ്വാസ പ്രമേയത്തിന് ഏറ്റ കനത്ത തിരിച്ചടിക്ക് ശേഷം പ്രതിപക്ഷത്തിനും ബിജെപിക്കും കിട്ടിയ സുവർണ അവസരമായിരുന്നു തീ പിടുത്തം. എൻ ഐ എ ഫയലുകൾ അവശ്യപ്പെട്ടതിന് പുറമെ തീപിടുത്തമുണ്ടായത് തന്നെയാണ് രാഷ്ട്രീയ വിവാദത്തിന് കാരണവും.പ്രത്യക്ഷത്തിൽ പ്രതിപക്ഷത്തിന്റെ വാദങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുമുണ്ട്.

ഇ ഫയൽ സിസ്റ്റം.

 പ്രതിപക്ഷത്തിന്റെ വാദങ്ങളെ സർക്കാർ ചെറുത്ത് നിൽക്കുന്നത്  ഇ-ഫയൽ എന്ന മറു വാദം കൊണ്ടാണ്. ഇ – ഫയലുകൾ സൂക്ഷിക്കുന്നത് ക്ലൗഡിന്റെ സേർവ്വറിലുമാണ്.

ഇ -ഫയലിങ് സംവിധാനം ഉള്ളതിനാല് ഏത് ഫയല് നശിച്ചാലും അവ വീണ്ടെടുക്കാനാകും. ഏതു കടലാസ് സെക്രട്ടറിയറ്റില് വന്നാലും അത് സ്കാന് ചെയ്ത് നമ്ബരിട്ട് ബന്ധപ്പെട്ട സെക്ഷനില് ഇ ഫോർമാറ്റില് എത്തും. നിലവിലുള്ള ഫയലിലെ കടലാസാണെങ്കില് അത് ആ ഫയലിനോട് ചേര്ക്കും. പുതിയ ഫയൽ ആക്കേണ്ടതുണ്ടെങ്കില് നമ്പറിട്ട് ഫയലാക്കും. ഫയലിന്റെ സഞ്ചാരവും ഇ ട്രാക്കിങ് വഴി അറിയാനാകും.കോവിഡ് കാലത്ത് പല ജീവനക്കാരും വർക്ക് അറ്റ് ഹോമിലാണ്. വീട്ടിലിരുന്ന് ഉദ്യോഗസ്ഥര് ഫയല് നോക്കുന്നതും ഇ  ഫയലിങ്ങ് ആയതിനാലാണ്. ഇ  ഫയല് സമ്പ്രദായത്തില് ഓരോജീവനക്കാരനും തന്റെ അധികാര പരിധിയിലുള്ള ഫയലുകൾ ലഭിക്കാൻ യൂസർ ഐഡിയും പാസ് വേർഡുമുണ്ട്. അത് ഉപയോഗിച്ച്‌ വിപിഎൻ വഴി എവിടെയിരുന്നു വേണമെങ്കിലും ജോലി ചെയ്യാം.

സെക്രട്ടറിയറ്റിലെ പൊതുഭരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില് സുപ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന് പൊതുഭരണ അഡീഷണല് സെക്രട്ടറി പി ഹണി വ്യക്തമാക്കി. സ്വർണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം സുരക്ഷിതമെന്ന് പ്രോട്ടോകോൾ ഓഫീസർ ബി സുനിൽകുമാറും വ്യക്തമാക്കി.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2