കൂരാലി: ഇടതു പക്ഷ സർക്കാരിന്റെ യുവജന വിരുദ്ധ നയങ്ങൾക്കെതിരെയും പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനം നൊന്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ ഉപവാസ സമരം സംഘടിപ്പിച്ചു. പാലാ നിയോജകമണ്ഡലം ഭാരവാഹി അഭിജിത്ത് ആർ പനമറ്റം, മണ്ഡലം വൈസ് പ്രസിഡന്റ് ജിഷ്ണു പറപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ആയ അനന്തു അശോക്, ബിബിൻ മറ്റപ്പള്ളി, ലൂയിസ് മാത്യു, ജിബിൻ ശൗര്യാംകുഴി, മാത്യു ജോർജ് നെല്ലിമലയിൽ, ജിം ജീരകത്തിൽ എന്നിവർ ഉപവാസം അനുഷ്ഠിച്ചു.
മുഖ്യമന്ത്രിയേക്കാൾ ശമ്പളത്തിൽ സ്വപ്ന സുരേഷിനെ ജോലിയിൽ നിയമിച്ച ഈ ഗവൺമെന്റ് അനുവിനെ പോലുള്ള ചെറുപ്പക്കാരുടെ ജോലി ലഭിക്കാനുള്ള സാധ്യതകൾ കൊട്ടിയടക്കുകയാണ് എന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത ആന്റോ ആന്റണി എംപി അഭിപ്രായപ്പെട്ടു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിച്ചു കൊപ്രാക്കളത്തിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി അംഗം തോമസ് കല്ലാടൻ, ഡിസിസി സെക്രട്ടറി റോണി കെ ബേബി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റോബി ഊടുപുഴയിൽ, നിയോജകമണ്ഡലം സെക്രട്ടറി അജയ് നെടുംപാറയിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി കെ ആന്റണി, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ ആയ ജോജോ ചീരാംകുഴിയിൽ, അഡ്വ ബൈജു ഇടപ്പാടിക്കരോട്ട്, വി ഐ അബ്ദുൽ കരീം, ജോസ് മറ്റമുണ്ടയിൽ, ഗോപകുമാർ, യൂത്ത് ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2