പാലായെ പന്നി കാട് എന്ന് വിശേഷിപ്പിച്ച ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രസംഗം വിവാദമാകുന്നു. 1965 വരെ പാലാ വെറും പന്നി കാട്  ആയിരുന്നു എന്നാണ്ജോസ് കെ മാണി പ്രസംഗിച്ചത്. പൊതുസമൂഹത്തിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങളാണ് ഇതിനെതിരെ ഉയരുന്നത്. പാലായുടെ പാരമ്പര്യത്തെ തമസ്കരിച്ചു കൊണ്ട് സ്ഥാനാർഥി നടത്തിയ പ്രസംഗം കേരള കോൺഗ്രസ് കേന്ദ്രങ്ങളിൽ ശക്തമായ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

പന്നി കാട് എന്ന് ജോസ് കെ മാണി വിശേഷിപ്പിച്ച സ്ഥലങ്ങൾ പാലാ ബിഷപ് ഹൗസും, കടപ്പാട്ടൂർ മഹാദേവക്ഷേത്രവും നിലകൊള്ളുന്ന പ്രദേശങ്ങൾ:

പാലായിലെ ക്രൈസ്തവ സമൂഹത്തിൻറെ അഭിമാന ഗോപുരങ്ങളിൽ ഒന്നാണ് പാലാ ബിഷപ്പ് ഹൗസ്. പാലാ ബിഷപ്പ് ഹൗസ് സ്ഥിതിചെയ്യുന്നത് കൊട്ടാരമറ്റത്താണ്. പാലായിലെ ക്രൈസ്തവ സമൂഹത്തിൻറെ അഭിമാന ഗോപുരങ്ങളിൽ ഒന്നാണ് പാലാ ബിഷപ്പ് ഹൗസ്. പാലാ ബിഷപ്പ് ഹൗസ് സ്ഥിതിചെയ്യുന്നത് കൊട്ടാരമറ്റത്താണ്. 1951 ൽ ആണ് പാലാ രൂപത സ്ഥാപിതമാകുന്നത്. വിദ്യാഭ്യാസമേഖലയിൽ പാലായുടെ അഭിമാന ഗോപുരമായ സെൻറ് തോമസ് കോളേജ് സ്ഥാപിതമായത് 1950ൽ ആണ് സ്ഥാപിതമായത്. പ്രശസ്ത തീർഥാടന കേന്ദ്രമായ കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രം 1960ൽ സ്ഥാപിതമായതാണ്. ഈ ചരിത്രങ്ങൾ  വിസ്മരിച്ചുകൊണ്ട് ബിഷപ്പ് ഹൗസും, ക്ഷേത്രവും, കോളേജും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ 1965 വരെ പന്നി കാടായിരുന്നു എന്നാണ് ജോസ് കെ മാണി പ്രസംഗിച്ചത്.

പാലായിലെ മീനച്ചിൽ കർത്താക്കന്മാരുടെ പ്രശസ്തമായ മതനിരപേക്ഷ സമീപനവും, പാലാ രൂപതയുടെ ആധുനിക പാലാ കെട്ടിപ്പടുക്കുന്നതിലെ പങ്കാളിത്തവും, സ്വാതന്ത്ര്യപൂർവ്വ കാലം മുതലേ പാലായ്ക്ക് ഉണ്ടായിരുന്ന അന്താരാഷ്ട്ര വാണിജ്യ പ്രശസ്തിയും, പാലായുടെ സ്വാതന്ത്ര്യസമര പങ്കാളിത്തവും, വ്യാവസായിക വാണിജ്യ പ്രമുഖരുടെ സംഭാവനകളും വിസ്മരിച്ചുകൊണ്ട് ജോസ് കെ മാണി നടത്തിയ പ്രസ്താവനകൾ പൊതുസമൂഹത്തിൽ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.

കേരള കോൺഗ്രസ് കേന്ദ്രങ്ങളിൽ ആശങ്ക:

ജോസ് കെ മാണിയുടെ പ്രസംഗത്തിലെ വിവാദ ഭാഗം മാതൃഭൂമി ദിനപത്രം ആണ്  റിപ്പോർട്ട് ചെയ്തത്. ഇതിൻറെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നുൾപ്പെടെ മാറ്റുവാൻ ഉള്ള ശ്രമങ്ങൾ കേരള കോൺഗ്രസ് കേന്ദ്രങ്ങൾ നടത്തിയിരുന്നു. ഈ വീഡിയോ ദൃശ്യങ്ങളാണ് വാർത്തയോടൊപ്പം ചേർത്തിരിക്കുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ കൂടി പൂർണമായും പ്രതിരോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് കേരള കോൺഗ്രസ് കേന്ദ്രങ്ങൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2