ബംഗളൂരു: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച തെന്നിന്ത്യന്‍ സിനിമാതാരം ജയന്തി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ബംഗളൂരിവിലെ വീട്ടിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. വാര്‍ദ്ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1945ല്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ ജനിച്ച ജയന്തി 1960 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ കന്നഡ സിനിമാലോകത്തെ പ്രധാന നായികമാരില്‍ ഒരാളായിരുന്നു. 1963ല്‍ പുറത്തിറങ്ങിയ വൈ.ആര്‍. സ്വാമിയുടെ ‘ജീനു ഗൂഡു’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എന്‍.ടി രാമറാവു, എം ജി ആര്‍, രാജ് കുമാര്‍, രജനീകാന്ത്,ജെമിനി ഗണേശന്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ‘അഭിനയത്തിന്റെ ദേവത’ എന്നാണ് കന്നഡയില്‍ ജയന്തി അറിയപ്പെട്ടിരുന്നത്. പാലാട്ട് കോമന്‍, കാട്ടുപ്പൂക്കള്‍, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗര്‍ണമി, വിലക്കപ്പെട്ട കനി എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ഏഴ് തവണ മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്കാരവും രണ്ട് തവണ ഫിലിം ഫെയര്‍ പുരസ്കാരവും നേടിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക