ഹരിപ്പാട്: സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ തമ്ബി മേട്ടുതറ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ കഴിഞ്ഞ കുറെ നാളുകളായി വെട്ടയാടുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. സംസ്ഥാന നേതൃത്വം ഇത് സംബന്ധിച്ച പരാതി ചര്‍ച്ച ചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറിയില്ലെന്നും രാജി കത്തില്‍ പറയുന്നു.

സിപിഐ ജില്ലാ കൗണ്‍സില്‍ ഹരിപ്പാട് സീറ്റില്‍ ഉള്‍പ്പെടുത്തിയ മൂന്നുപേരില്‍ ഒരാളായിരുന്നു തമ്ബി മേട്ടുതറ. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സൂചനയുണ്ട്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഏകാധിപതിയാണെന്നും സിപിഎമ്മിന്റെ ബി ടീമായി സിപിഐ മാറിയിരിക്കുകയാണെന്നും കത്തില്‍ പറയുന്നു. കായംകുളത്തെ സിപിഐ നേതാവായ എന്‍ സുകുമാരപിള്ള സ്നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തി പള്ളയ്ക്ക് കുത്തുന്നയാണെന്നും രാജിക്കത്തിലുണ്ട്. സിപിഐ നേതാവായ അന്തരിച്ച മേട്ടുതറ നാരായണന്‍റെ മകനാണ് തമ്ബി മേട്ടുതറ.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2