പാലാ : ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും മുൻ കെ പി സി സി പ്രസിഡൻറുമായിരുന്ന പ്രൊഫ.കെ.എം ചാണ്ടിയുടെ 22-ാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. ചാണ്ടി സാറിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ക്ഷേത്രപ്രവേശന സ്വാതന്ത്ര്യത്തിനു വേണ്ടി യത്നിച്ച SNDP യിൽ അംഗത്വമെടുത്തും പാലായിലെ ഏക തൊഴിലാളി യൂണിയനായിരുന്ന INTUC സംഘടിപ്പിച്ചും സംഘടനാ മികവു കാട്ടി സംശുദ്ധിയിലും സത്യസന്ധതയിലും ഉറച്ചു നിന്ന് കേൾവി കേട്ട ചാണ്ടി സാർ സ്വാതന്ത്ര്യ സമര കോൺഗ്രസിൻ്റെ ഗുണ സമ്പുഷ്ടതയുടെ ആൾരൂപമെന്ന് അനുസ്മരണം ഉദ്ഘാടനം ചെയ്ത് ഡിസിസി വൈസ് പ്രസിഡൻറ് ഏ.കെ ചന്ദ്രമോഹൻ പറഞ്ഞു.പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ ബിജോയി എബ്രാഹം, സന്തോഷ് കുര്യത്ത്, ആർ. മനോജ്, സന്തോഷ് മണർകാട്ട്, ഷോജി ഗോപി, ജോസഫ് പുളിക്കൻ, പ്രസാദ് കൊണ്ടൂപ്പറമ്പിൽ, എ.എസ്സ് തോമസ്, പ്രേംജിത്ത് ഏർത്തയിൽ, ജോൺ സി നോബിൾ, രാഹുൽ പി.എൻ.ആർ, തോമസുകുട്ടി നെച്ചിക്കാട്ട്, പ്രിൻസ് വി സി, രാജേഷ് കാരയ്ക്കാട്ട്, തോമസുകുട്ടി മുകാല, ടോണി തൈപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2