ഡി.സി.സി അധ്യക്ഷന്മാരുടെ സാധ്യത പട്ടിക രാഹുല്‍ ഗാന്ധിക്ക് കൈമാറിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പട്ടികയില്‍ ആര്‍ക്കും അതൃപ്തിയില്ലെന്നും സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം സാധ്യത പട്ടിക സംബന്ധിച്ച്‌ വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതിയുമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ സമീപിച്ചു.

ഡി.സി.സി അധ്യക്ഷമാരുടെ സാധ്യത പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചെങ്കിലും ഒറ്റ പേരിലേയ്ക്ക് എത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെയ്പ്പ് ഉണ്ടാകരുതെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതായാണ് സൂചന. പട്ടിക സംബന്ധിച്ച്‌ ഉമ്മന്‍‌ചാണ്ടി രമേശ് ചെന്നിത്തല എന്നിവരുമായി കൂടിയാലോചിക്കണമെന്ന സുധാകരന്‍റെ ആവശ്യം കെ.സി വേണുഗോപാലും വിഡി സതീശനും തടഞ്ഞതായാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സാധ്യത പട്ടിക സംബന്ധിച്ച്‌ ആര്‍ക്കും അതൃപ്തിയില്ലെന്ന് സുധാകരന്‍ പറയുമ്ബോഴും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ച്‌ കഴിഞ്ഞു. വേണ്ടത്ര കൂടിയാലോചന ഇല്ലാത്തതും ഗ്രൂപ്പ് പ്രാതിനിധ്യം ഉറപ്പാക്കാത്തതും ദോഷം ചെയ്യുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍ . പ്രകടന മികവിന്‍റെ അടിസ്ഥാനത്തില്‍ നേതൃത്വം നിര്‍ദേശിക്കുന്നവരെ മാത്രമേ അംഗീകരിക്കുള്ളുവെന്ന് രാഹുല്‍ ഗാന്ധി വി.ഡി സതീശന്‍ അടക്കമുള്ള കേരള നേതാക്കളെ അറിയിച്ചു.

പട്ടിക ഇങ്ങനെ:

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ടി. ​​​ശ​​​ര​​​ത്ച​​​ന്ദ്ര​​​പ്ര​​​സാ​​​ദ്, വി.​​​എ​​​സ്. ശി​​​വ​​​കു​​​മാ​​​ര്‍, ആ​​​ര്‍. വ​​​ത്സ​​​ല​​​ന്‍, പാ​​​ലോ​​​ട് ര​​​വി.

കൊ​​​ല്ലം- എ. ​​​ഷാ​​​ന​​​വാ​​​സ് ഖാ​​​ന്‍, എ.​​​എം. ന​​​സീ​​​ര്‍.

പ​​​ത്ത​​​നം​​​തി​​​ട്ട- സ​​​തീ​​​ഷ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ല്‍, സ​​​തീ​​​ഷ് വരി​​​ക്കാ​​​മ​​​ണ്ണി​​​ല്‍.

കോ​​​ട്ട​​​യം- നാ​​​ട്ട​​​കം സു​​​രേ​​​ഷ്, യൂ​​​ജി​​​ന്‍, ജോ​​​സി സെബാസ്റ്റ്യ​​​ന്‍.

ഇ​​​ടു​​​ക്കി- സി.​​​പി. മാ​​​ത്യു, ജോ​​​യി വെ​​​ട്ടിക്കു​​​ഴി, എം.​​​എ​​​ന്‍. ഗോ​​​പി.

എ​​​റ​​​ണാ​​​കു​​​ളം- മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ്, കെ.​​​കെ. രാ​​​ജു, അബ്ദു​​​ള്‍ മു​​​ത്ത​​​ലി​​​ബ്.

തൃ​​​ശൂ​​​ര്‍- പ​​​ത്മ​​​ജ വേ​​​ണു​​​ഗോ​​​പാ​​​ല്‍, ടി.​​​വി. ച​​​ന്ദ്ര​​​മോ​​​ഹ​​​ന്‍.

പാ​​​ല​​​ക്കാ​​​ട്- എ.​​​വി. ഗോ​​​പി​​​നാ​​​ഥ്, വി.​​​ടി. ബ​​​ല്‍റാം.

മ​​​ല​​​പ്പു​​​റം- ആ​​​ര്യാ​​​ട​​​ന്‍ ഷൗ​​​ക്ക​​​ത്ത്, വി.​​​എ. ക​​​രീം

കോ​​​ഴി​​​ക്കോ​​​ട്- എ​​​ന്‍. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍, കെ. ​​​പ്ര​​​വീ​​​ണ്‍​കു​​​മാ​​​ര്‍, വി.​​​എ​​​ന്‍. ച​​​ന്ദ്ര​​​ന്‍, ബാ​​​ല​​​കൃ​​​ഷ്ണ​​​ക്കി​​​ടാ​​​വ്.

വ​​​യ​​​നാ​​​ട്- കെ.​​​കെ. ഏ​​​ബ്ര​​​ഹാം, പി.​​​ഡി. സ​​​ജി.

ക​​​ണ്ണൂ​​​ര്‍- ച​​​ന്ദ്ര​​​ന്‍ തി​​​ല്ല​​​ങ്കേ​​​രി, മാ​​​ര്‍​​​ട്ടി​​​ന്‍ ജോ​​​ര്‍​​​ജ്, ടി.​​​ഒ. മോ​​​ഹ​​​ന​​​ന്‍.

കാ​​​സ​​​ര്‍​​​ഗോ​​​ഡ്- ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ പെ​​​രി​​​യ, നീ​​​ല​​​ക​​​ണ്ഠ​​​ന്‍, ഖാ​​​ദ​​​ര്‍ മ​​​ങ്ങാ​​​ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക