തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിക്കും മുമ്പ് ഡി.സി.സി അദ്ധ്യക്ഷന്മാരെ തീരുമാനിക്കാന്‍ കോണ്‍ഗ്രസില്‍ ഏകദേശ ധാരണ. പുതിയ ഡി സി സി അദ്ധ്യക്ഷന്മാരെ നിയമിക്കുന്നതിന് മുന്നോടിയായുളള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ഇതോടെ തുടക്കമായി. അമ്പത് വയസില്‍ താഴെയുളളവരെ ഡി സി സി അദ്ധ്യക്ഷന്മാരാക്കാം എന്നതായിരുന്നു സതീശനും സുധാകരനും അടങ്ങിയ പുതിയ നേതൃത്വം ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ പ്രായപരിധി വേണ്ടെന്നാണ് ഇപ്പോള്‍ കെ സുധാകരന്‍റെ നിലപാട്. ഇതിനോട് മുതിര്‍ന്ന നേതാക്കള്‍ക്കും യോജിപ്പാണ്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രായപരിധി വേണ്ടെന്ന് വന്നതോടെ മിക്ക ജില്ലകളിലും ഡി സി സി അദ്ധ്യക്ഷ സ്ഥാനത്തിനായി നേതാക്കള്‍ തമ്മില്‍ വടംവലി തുടങ്ങി.

അശോക് ചവാന്‍ സമിതി നല്‍കിയ ഡിസിസി പ്രസിഡന്റുമാരാകാന്‍ പരിഗണിക്കുന്ന ഓരോ ജില്ലയിലെയും നേതാക്കളുടെ അന്തിമ പട്ടിക ഇങ്ങനെ :

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തിരുവനന്തപുരം: കെ എസ് ശബരീനാഥന്‍, മണക്കാട് സുരേഷ്, ശരത്ചന്ദ്രപ്രസാദ്, ആര്‍ വി രാജേഷ്

കൊല്ലം: ജ്യോതികുമാര്‍ ചാമക്കാല, സൂരജ് രവി, ജി രതികുമാര്‍, ഷാനവാസ്ഖാന്‍

ആലപ്പുഴ: ജ്യോതി വിജയകുമാര്‍, ഷാനിമോള്‍ ഉസ്മാന്‍, അഡ്വ. അനില്‍ ബോസ്, കെപി ശ്രീകുമാര്‍, കെ ആര്‍ മുരളീധരന്‍, എംജെ ജോബ്

പത്തനംതിട്ട: എ സുരേഷ്‌കുമാര്‍, സതീഷ് കൊച്ചുപറമ്പില്‍, ‍റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല

കോട്ടയം: ജോസഫ് വാഴയ്ക്കന്‍, ഫില്‍സണ്‍ മാത്യൂസ്, ജോബി അഗസ്റ്റിൻ, നാട്ടകം സുരേഷ്, യൂജിൻ തോമസ് , സിബി ചേനപ്പാടി.

ഇടുക്കി: സിറിയക് തോമസ്, എംഎന്‍ ഗോപി, എസ് അശോകന്‍, തോമസ് രാജന്‍

എറണാകുളം: മുഹമ്മദ് ഷിയാസ്, ഡൊമിനിക് പ്രസന്റേഷന്‍, ഐ കെ രാജു.

തൃശൂര്‍: അനില്‍ അക്കര, എ പ്രസാദ്, ടിവി ചന്ദ്രമോഹന്‍, ടിയു രാധാകൃഷ്ണന്‍

പാലക്കാട്: വിടി ബല്‍റാം, എവി ഗോപിനാഥ്, എ തങ്കപ്പന്‍, പിവി രാജേഷ്, പി ഹരിഗോവിന്ദന്‍

മലപ്പുറം: ആര്യാടന്‍ ഷൗക്കത്ത്, വി ബാബുരാജ്

കോഴിക്കോട്: കെപി അനില്‍കുമാര്‍, കെഎം ഉമ്മര്‍,പിഎം നിയാസ്

വയനാട്: കെകെ എബ്രഹാം, ടിജെ ഐസക്, ബാലചന്ദ്രന്‍, പികെ ജയലക്ഷമി

കണ്ണൂര്‍: സജീവ് മാറോളി, വിഎ നാരായണന്‍, സോണി സെബാസ്റ്റിയന്‍, ചന്ദ്രന്‍ തില്ലങ്കേരി, മാര്‍ട്ടിന്‍ ജോര്‍ജ്

കാസര്‍കോട്: പികെ ഫൈസല്‍, ഖാദര്‍ മങ്ങാട്, നീലകണ്ഠന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക