ഡൽഹി: അടുത്തവര്‍ഷം നടക്കാന്‍ ഇരിക്കുന്ന യു പി തെരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യത്തിന് തയാറെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി.

സഖ്യത്തെയെല്ലാം കുറിച്ച്‌ സംസാരിച്ച്‌ തുടങ്ങാന്‍ ആയിട്ടില്ല, അതേസമയം സഖ്യസാധ്യതകള്‍ കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ലെന്നും സഖ്യസാധ്യത മുന്നോട്ട് വയ്ക്കുന്നതില്‍ കോണ്‍ഗ്രസിന് തുറന്ന മനസാണ് ഉള്ളതെന്നും അവര്‍ വ്യക്തമാക്കി. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group