ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ റദ്ദാക്കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നേമത്തെ അടക്കം വിവിധ സംസ്ഥാനങ്ങളിലെ റോഡ് ഷോകളാണ് പ്രിയങ്ക റദ്ദാക്കിയത്. കൊവിഡ് രോഗിയുമായി സമ്ബര്‍ക്കമുണ്ടെന്നും കുറച്ച്‌ ദിവസം നിരീക്ഷണത്തില്‍ കഴിയാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നും പ്രിയങ്ക ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.

കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. എന്നാല്‍ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് അനുസരിച്ച്‌ പ്രചാരണപരിപാടികള്‍ റദ്ദാക്കുകയാണെന്ന് അസൗകര്യത്തില്‍ ഖേദിക്കുന്നെന്നും പ്രിയങ്ക അറിയിച്ചു. പ്രചാരണത്തിനായി ഇന്ന് അസാമിലേക്ക് പോകാനിരിക്കുകയായിരുന്നു പ്രിയങ്ക. നാളെ തമിഴ്‌നാട്ടിലും വൈകുന്നേരം തിരുവനന്തപുരത്ത് എത്താനുമായിരുന്നു പദ്ധതി.

കഴിഞ്ഞദിവസം സംസ്ഥാനത്തെത്തിയ പ്രിയങ്ക നേമത്തെ പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. ഇക്കാര്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ അതൃപ്തിയും അറിയിച്ചിരുന്നു. തുടര്‍ന്ന് വീണ്ടും അഭ്യര്‍ത്ഥിച്ചത് കൊണ്ടാണ് നാളെ എത്താമെന്ന് പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2