തിരുവനന്തപുരം : സര്‍ക്കാരിന്റെ കോവിഡ് ഇളവുകളില്‍ സ്വകാര്യബസുകള്‍ നിയന്ത്രണങ്ങളോടെ നിരത്തിലിറക്കാം. നിലവിലെ കോവിഡ് സാഹചര്യം അനുസരിച്ച്‌ എല്ലാ ബസുകളും നിരത്തിലിറക്കാന്‍ സാധിക്കില്ല. പകരമായി ഒറ്റ അക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുകൾ ഉള്ള ബസ്സുകൾ ഒരു ദിവസവും, ഇരട്ട അക്കത്തിൽ അവസാനിക്കുന്ന നമ്പർ ഉള്ള ബസുകൾ അടുത്ത ദിവസവും എന്നനിലയിലാണ് സർവീസ് നടത്തേണ്ടത്.

വെള്ളിയാഴ്ച ഒറ്റ അക്ക നമ്ബറിലുള്ള ബസുകള്‍ക്ക് സര്‍വ്വീസ് നടത്താം. തുടര്‍ന്ന് വരുന്ന തിങ്കള്‍ ,ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്കനമ്ബര്‍ ബസുകള്‍ നിരത്തിലിറക്കാം. അടുത്തയാഴ്ച ചൊവ്വ, വ്യാഴം, തുടര്‍ന്ന് വരുന്ന 28ാം തീയതി തിങ്കളാഴ്ചയും ഒറ്റ അക്ക നമ്ബര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതായത് 18 വെള്ളി, 22 ചൊവ്വ, 24 വ്യാഴം, 28 തിങ്കളും ഒറ്റഅക്ക നമ്ബര്‍ ബസുകളും, 21 തിങ്കള്‍, 23 ബുധന്‍, 25 വെള്ളി ഇരട്ട അക്ക നമ്ബര്‍ ബസുകള്‍ക്കും സര്‍വ്വീസ് നടത്താം.ശനി , ഞായര്‍ ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തരുതെന്ന് ഗതാഗതവകുപ്പ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്