സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിൻറെ രണ്ടാം ഭാഗമായ എമ്ബുരാനു മുന്‍പ് പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ബ്രോ ഡാഡി എന്ന ചിത്രത്തിൻറെ പോസ്റ്റര്‍ തൻറെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പൃഥ്വി തന്നെയാണ് പങ്കുവച്ചത്. ചിത്രം ഹാസ്യത്തിനു പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി ഡ്രാമയാണെന്ന് പൃഥ്വി കുറിച്ചു.

പുതുമുഖങ്ങളായ ശ്രീജിത്ത് എന്‍, ബിപിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ സിനിമയില്‍ അഭിനയിക്കും.ആശിര്‍വാദ് സിനിമാസിൻറെ ബാനറില്‍ ആൻറണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ക്യാമറ ചലിപ്പിക്കും. ദീപക് ദേവാണ് സംഗീത, അഖിലേഷ് മോഹനന്‍ എഡിറ്റര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക