ജോസ് കെ മാണിയും മാണി സി കാപ്പന് മുന്നണി മാറി തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കേരളം മുഴുവൻ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ആകുന്നു പാലായിലേത്. അതുകൊണ്ടുതന്നെ പ്രചരണത്തിൽ വീറും വാശിയും രൂക്ഷമാണ്. സ്ഥാനാർഥികൾ മുന്നണി മാറി മത്സരിക്കുമ്പോൾ മുൻകാലങ്ങളിൽ പറഞ്ഞ പലതും വിഴുങ്ങേണ്ടി അവസ്ഥയിലാണ് പ്രാദേശിക നേതൃത്വവും പ്രവർത്തകരും. പാലായിൽ ഇത്തവണ പണ്ട് തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച് പ്രചരണ ഗാനവും, നിഷ ജോസ് കെ മാണിയുടെ സാമൂഹ്യമാധ്യമ പോസ്റ്റും എല്ലാം ഇടതുമുന്നണിക്ക് ചില്ലറ തലവേദനകൾ അല്ല സൃഷ്ടിക്കുന്നത്.

സരിത എസ് നായരുടെ കത്തിൽ ജോസ് കെ മാണിയെ കുറിച്ചുള്ള പരാമർശം, ബാർകോഴ, നോട്ട് എണ്ണൽ യന്ത്രം എന്നീ വിഷയങ്ങൾ പ്രതിപാദിച്ച് ഡിവൈഎഫ്ഐ ഇറക്കിയ ഒരു പ്രചരണ ഗാനമാണ് ഇപ്പോൾ യുഡിഎഫ് കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കെഎം മാണിയെ വളരെ നിന്ദ്യനായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം തിരിച്ചടിയാകുമോ എന്ന് ഇടതുമുന്നണിക്ക് ഭയമുണ്ട്. കെഎം മാണിയുടെ നിരപരാധിത്വത്തെ കുറിച്ച് പരാമർശങ്ങൾ നടത്താതെയാണ് സിപിഎം നേതാക്കൾ പ്രചരണ രംഗം കൈകാര്യം ചെയ്യുന്നത്.

ഗാനം ഇവിടെ കാണാം:

 

നിഷയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2