ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിക്കുന്നത് അതിസുരക്ഷാ സജ്ജീകരണങ്ങളുള്ള മെഴ്‌സിഡീസ് മെയ്ബാക്ക് എസ് 650 കാറില്‍. ജര്‍മ്മന്‍ നിര്‍മ്മിത കാറിന് രണ്ടുമീറ്റര്‍ അകലെയുണ്ടാകുന്ന ഉഗ്രസ്‌ഫോടനത്തെ വരെ അതിജീവിക്കാന്‍ ശേഷിയുണ്ട്. കഴിഞ്ഞവര്‍ഷം ഇന്ത്യയിലിറങ്ങിയ ഈ മോഡലിന് 12 കോടിയിലേറെ രൂപയാണ് വില. യാത്രാകാറുകളില്‍ ഇന്നുള്ളതില്‍ ഏറ്റവുമുയര്‍ന്ന വി.ആര്‍10 സുരക്ഷ ഈ കാറിനുണ്ട്. പുതുതായി എത്തിയ മെയ്ബാക് 650ലാണ് ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ കാണാന്‍ മോദി ഡല്‍ഹി ഹൈദരാബാദ് ഹൗസിലെത്തിയത്.

എക്‌സ്‌പ്ലോഷന്‍ പ്രൂഫ് വെഹിക്കിള്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആറു ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി12 എന്‍ജിന്‍ ആണ് കാറിനുള്ളത്. പരമാവധി ടോര്‍ക് 900 എന്‍.എം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആണ് പരമാവധി വേഗം. വെടിയുണ്ടയേല്‍ക്കില്ല. 2010 എക്‌സ്‌പ്ലോഷന്‍ പ്രൂഫ് വെഹിക്കിള്‍ റേറ്റിങ്. വിഷവാതക ആക്രമണത്തെ ചെറുക്കാന്‍ വാഹനത്തിനുള്ളില്‍ പ്രത്യേക വായുവിതരണ സംവിധാനം.

തുളവീണാലും ഓടാന്‍ കഴിയുന്ന ടയറുകള്‍

തുളയുണ്ടായാല്‍ സ്വയം അടയ്ക്കുന്ന വസ്തു പൂശിയ ഇന്ധന ടാങ്ക്. എച്ച്‌64 അപ്പാച്ചി ഹെലിക്കോപ്റ്ററില്‍ ഉപയോഗിക്കുന്ന അതേ വസ്തുവാണിത്. തുളവീണാലും ഓടാന്‍ കഴിയുന്ന റണ്‍ ഫ്‌ലാറ്റ് ടയറുകള്‍ തുടങ്ങിയവയാണ് കാറിന്റെ സുരക്ഷാ സവിശേഷതകള്‍.

പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ് പി ജിയാണ് പുതിയ കാറില്‍ എന്തെല്ലാം സുരക്ഷവേണമെന്ന് തീരുമാനിക്കുന്നത്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന കാറിന്റെ അതേ മോഡലിലുള്ള മറ്റൊരു കാറും വാഹനവ്യൂഹത്തിലുണ്ടാകും.
റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ എന്നിവയായിരുന്നു ഇതുവരെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലെ പ്രമാണിമാര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക